Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളി ജയിൽ മോചിതനായി; ജാമ്യം ലഭിച്ചത് നാല് വർഷത്തെ തടവിന് ശേഷം; മുൻ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറുടെ മകൻ; ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ തടവിൽ പാർപ്പിച്ചതിനെതിരെ രംഗത്തുവന്നത് നോംചോംസ്‌കി അടക്കമുള്ള പ്രമുഖർ

മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളി ജയിൽ മോചിതനായി; ജാമ്യം ലഭിച്ചത് നാല് വർഷത്തെ തടവിന് ശേഷം; മുൻ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറുടെ മകൻ; ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ തടവിൽ പാർപ്പിച്ചതിനെതിരെ രംഗത്തുവന്നത് നോംചോംസ്‌കി അടക്കമുള്ള പ്രമുഖർ

മുംബൈ: നാല് വർഷം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്ത കണ്ണമ്പള്ളി മുരളി ജയിൽമോചിതനായി. നാല് വർഷത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തിന് അജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന കണ്ണമ്പള്ളിക്ക് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ പൂണെ പൊലിസ് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി മെയ് തള്ളിയിരുന്നു. ഫെബ്രുവരി 25 നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇറ്റലി, ഫ്രാൻസ്, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്തർദേശീയ തലത്തിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകൾ രൂപീകരിച്ച റെവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റിന്റെ മുഖപത്രമായ 'എ വേൾഡ് ടു വിൻ' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. അജിത് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം 'ഭൂമി,ജാതി,ബന്ധനം' എന്നതുൾപ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു.

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. മാവോയിസ്റ്റ് നേതാവ് സി.പി. ഇസ്മായിലിലും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാർച്ചിൽ വൈത്തിരിയിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനാണ് ഇസ്മായിൽ.

എറണാകുളം ഇരമ്പനം സ്വദേശിയായ കണ്ണമ്പള്ളി മുരളി 1970 മുതൽ സിപിഐ.എം.എൽ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നക്‌സൽ മൂവ്‌മെന്റിന്റെ ഭാഗമായത്. കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളജ് (ആർഇസി) വിദ്യാർത്ഥിയായിരുന്ന മുരളി പഠനം പൂർത്തിയാകും മുമ്പ് നാടുവിട്ടു. പിന്നീട് 1980കളിൽ നക്‌സൽ പ്രസ്ഥാനം പിളർന്നപ്പോൾ വേണു വിഭാഗത്തിനൊപ്പം നിലകൊമ്ടു. വേണു പാർട്ടി പിരിച്ചുവിട്ടപ്പോൾ കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു. പിന്നീട് മാവോയിസ്റ്റ് യൂണിറ്റ് സെന്റർ രൂപീകരിച്ചു. എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP