Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗളുരുവിൽ ഇന്നും നാളെയും നിരോധനാജ്ഞ; അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്ന് പൊലീസ്; വ്യാഴാഴ്ച വരെ നഗരത്തിലെ പബ്ബുകളും വൈൻ ഷോപ്പുകളും തുറക്കാൻ അനുവദിക്കില്ല

ബംഗളുരുവിൽ ഇന്നും നാളെയും നിരോധനാജ്ഞ; അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്ന് പൊലീസ്; വ്യാഴാഴ്ച വരെ നഗരത്തിലെ പബ്ബുകളും വൈൻ ഷോപ്പുകളും തുറക്കാൻ അനുവദിക്കില്ല

ബംഗളുരു: കർണാടക നിയമസഭയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാർ അധികാരത്തിൽ നിന്നും താഴെ പോയതോടെ ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരിൽ കുടുതൽ കൂട്ടം ചേരരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. ഇന്നും നാളെയും നിരോധനാജ്ഞ നിലവിലുണ്ടാകുമെന്ന് പൊലീസ് കമ്മീഷണർ അലോക് കുമാർ അറിയിച്ചു.

ബംഗളുരുവിലെ റേസ് കോഴ്സ് റോഡിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വരെ നഗരത്തിലെ പബ്ബുകളും വൈൻ ഷോപ്പുകളും തുറക്കാൻ അനുവദിക്കില്ല. പൊലീസ് നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.

കർണാടക നിയമസഭയിലെ രണ്ട് സ്വതന്ത്ര എംഎ‍ൽഎമാർ റേസ് കോഴ്സ് റോഡിലെ അപ്പാർട്ട്മെന്റിൽ തങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കോൺഗ്രസ്-ബിജെപി പ്രവർത്തകർ സംഘടിച്ച് എത്തിയതോടെയാണ് സംഘർഷമുണ്ടായത്. വിശ്വാസ വോട്ടെടുപ്പിൽ 105ൽ അംഗങ്ങൾ വിശ്വാസപ്രമേയത്തെ എതിർത്തിരുന്നു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമേ ലഭിച്ചു. നേരത്തെ സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എംഎ‍ൽഎമാർക്ക് വേണ്ടി മാപ്പു ചോദിച്ച് കൊണ്ട് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP