Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത്ഷായുടെ ഉരുക്കു മുഷ്ടിയിൽ കാശ്മീരിൽ ഇപ്പോൾ ജവാന്മാർക്ക് നേരെയുള്ള കല്ലേറുകളില്ല; അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ വാർത്തകളും കുറവ്; വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള തന്ത്രങ്ങൾ വിജയിച്ചു; അടുത്ത പടിയായി കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനും ബിജെപി സർക്കാറിന്റെ ശ്രമം; കാശ്മീർ താഴ്‌വരയിലേക്ക് മടങ്ങാൻ സന്നദ്ധരായി 419 പണ്ഡിറ്റ് കുടുംബങ്ങൾ

അമിത്ഷായുടെ ഉരുക്കു മുഷ്ടിയിൽ കാശ്മീരിൽ ഇപ്പോൾ ജവാന്മാർക്ക് നേരെയുള്ള കല്ലേറുകളില്ല; അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ വാർത്തകളും കുറവ്; വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള തന്ത്രങ്ങൾ വിജയിച്ചു; അടുത്ത പടിയായി കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനും ബിജെപി സർക്കാറിന്റെ ശ്രമം; കാശ്മീർ താഴ്‌വരയിലേക്ക് മടങ്ങാൻ സന്നദ്ധരായി 419 പണ്ഡിറ്റ് കുടുംബങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയം ഇന്ന് പാർലമെന്റെിൽ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. പ്രശ്‌നം പരിഹിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് മോദിയുമായി സംസാരിക്കാൻ തയ്യാറാണെന്ന വാർത്തകൾ വന്നതാണ് ബഹളത്തിന് ഇടയാക്കിയ സംഭവം. എന്നാൽ, ഒരു രാജ്യത്തിന്റെയും മധ്യസ്ഥത ഇവിടെ ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. കാശ്മീർ വിഷത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാൻ തന്നെയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന കാര്യവും. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത്ഷാ കാർക്കശ്യത്തോടെയാണ് ഇടപെടൽ നടത്തുന്നതും.

കാശ്മീരിൽ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന പ്രതീതി ഉണ്ടാക്കുകയാണ് അമിത്ഷാ ആദ്യം ചെയ്തത്. ഇവിടെ യുവാക്കലെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നവരുടെ മക്കളെ കുറിച്ച് അടക്കം ഷാ എടുത്തു പറഞ്ഞതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് വിഘടനവാദി നേതാക്കൾക്കും മനസ്സിലായി. രണ്ട് മാസമായി കാശ്മീരിൽ നിന്നും ആക്രമണത്തിന്റെയും കലാപത്തിന്റെയും വാർത്തകൾ അധികമായി പുറത്തുവരുന്നില്ല. ഇത് കാശ്മീർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഗുണം ചെയ്യുന്നു എന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

ജവാന്മാർക്ക് നേരെ കല്ലെറിയുന്നതും ബന്ദു പ്രഖ്യാപിക്കുന്നതും ആക്രമമങ്ങളുമൊക്കെ കാശ്മീർ താഴ്‌വരയിൽ പതിവായിരുന്നു. എന്നാൽ, തീവ്രവാദത്തിന്റെ വിത്തുവിതയ്ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് മോദിക്കും ബിജെപിക്കും ഉള്ളത്. അതുകൊണ്ട് തന്നെ സർക്കാർ കർശന നിലപാടിലേക്ക് നീങ്ങി. അതിർത്തി വഴിയുള്ള നുഴഞ്ഞ കയറ്റവും ഇപ്പോൾ കുറവാണ്. വിഘടനവാദികളുടെ സുരക്ഷ കുറച്ചും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള നീക്കങ്ങൽ വിജയം കാണുമെന്ന നിലയാണ് ഇപ്പോഴുള്ളത്.

അതേസമയം കാശ്മീർ ശാന്തമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങലും മോദിയും കൂട്ടരും നടത്തുന്നുണ്ട്. തീവ്രവാദികളെ ഭയന്ന് നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളിൽ ചിലർ വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തിരിച്ചെത്തിയത് അടുത്തിടെയാണ് പണ്ഡിറ്റുകൾ തിരിച്ചെത്തിയപ്പോൾ ആവേശപൂർവ്വമാണ് അവരെ സ്വീകരിക്കാൻ കാശ്മീരികൾ തയ്യാറായത്. മുസ്ലീങ്ങൾ അടക്കമുള്ളവർ പണ്ഡിറ്റുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇപ്പോൾ കാശ്മീർ ശാന്തമാകുന്ന മുറയ്ക്ക് കൂടുതൽ പണ്ഡിറ്റുകളെ കാശ്മീരിലേക്ക് പുനരധിവസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കാശ്മീർ താഴ്‌വവരയിൽ പണ്ഡിറ്റുകൾക്കായി പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇങ്ങനെ സൗകര്യം ഒരുക്കുുമെങ്കൽ 419 കുടുംബങ്ങൾ കാശ്മീരിലേക്ക് ചേക്കേറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 1990നുണ്ടായ ലഹളയെ തുടർന്ന് ജമ്മുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും പണ്ഡിറ്റുകൾ ചേക്കേറിയിരുന്നു. മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകൾ ഇങ്ങനെ പലായനം ചെയ്യുകയുണ്ടായി. ഇവരെ മടക്കി കൊണ്ടുവരികയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇക്കാര്യത്തിൽ കേന്ദ്രം അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതേസമയം ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമിത്ഷാ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന ഉറച്ച നിലപാടിൽ തന്നെയാണുള്ളത്. കാശമീർ താഴ് വരയിൽ തന്നെ അവർക്ക് ടൗൺഷിപ്പുണ്ടാക്കിയ സുരക്ഷ അടക്കം നൽകുന്ന വിധത്തിലേക്ക് മാറ്റുമെന്നാണ് കേന്ദ്ര നിലപാട്. കാശ്മീരി പണ്ഡിറ്റ് അഭയാർത്ഥി കുടുംബത്തിന് 13,000 രൂപ മാസം സഹായം നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP