Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്ക് കുട്ടി ഉണ്ടായില്ലെങ്കിൽ അയൽവാസിയെ കുറ്റം പറയുന്നത് എന്തിന്? അതുപോലെയാണ് കെ.എസ്.യുവിന്റെ കാര്യം; 18വർഷമായി യൂണിവേഴ്‌സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാത്തത് ആരുടെ കുറ്റം? തലവേദന വന്നാൽ മരുന്ന് കഴിക്കും അല്ലാതെ ആരും തലവെട്ടികളയില്ല; പ്രവർത്തകർ കുറ്റം ചെയ്താൽ എസ്.എഫ്.ഐയെ ഇല്ലാതാക്കണമെന്ന് പറയുന്നത് എന്തിനുവേണ്ടി? യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ എസ്എഫ്‌ഐയെ പ്രകീർത്തിച്ചും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ

എനിക്ക് കുട്ടി ഉണ്ടായില്ലെങ്കിൽ അയൽവാസിയെ കുറ്റം പറയുന്നത് എന്തിന്? അതുപോലെയാണ് കെ.എസ്.യുവിന്റെ കാര്യം; 18വർഷമായി യൂണിവേഴ്‌സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാത്തത് ആരുടെ കുറ്റം? തലവേദന വന്നാൽ മരുന്ന് കഴിക്കും അല്ലാതെ ആരും തലവെട്ടികളയില്ല; പ്രവർത്തകർ കുറ്റം ചെയ്താൽ എസ്.എഫ്.ഐയെ ഇല്ലാതാക്കണമെന്ന് പറയുന്നത് എന്തിനുവേണ്ടി? യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ എസ്എഫ്‌ഐയെ പ്രകീർത്തിച്ചും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച കെ.എസ്.യുവിനെ പരിഹസിച്ചും കത്തികുത്ത് നടത്തിയ എസ്.എഫ്.ഐയെ വെള്ളപൂശിയും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രംഗത്ത്. എനിക്ക് കുട്ടിയുണ്ടായില്ലെങ്കിൽ അയൽവാസിയെ കുറ്റം പറയുന്നത് പോലെയാണ് കെ.എസ്.യുവിന്റെ കാര്യം. 18വർഷമായി യൂണിവേഴ്‌സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കാൻ കഴിയാത്തതിന് മറ്റുള്ളവരെ എന്തിനാണ് കുറ്റം പറയുന്നത്.

യൂണിറ്റ് രൂപീകരിക്കാൻ വേണ്ടിയാണോ കെ.എസ്.യു നേതാക്കൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്തതെന്നും മന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജലീൽ കെ.എസ്.യുവിന്റെ യൂണിറ്റ് രൂപീകരണത്തെ ആക്ഷേപിച്ചത്. കോളജിൽ നടന്ന സംഭവങ്ങളെ അപലപിച്ച മന്ത്രി മികച്ച വിദ്യാർത്ഥികളാണ് അവിടെ പടിക്കുന്നതെന്നും ആവർത്തിച്ചു.

പ്രവർത്തകർ കുറ്റം ചെയ്താൻ എസ്.എഫ്.ഐയെ ഇല്ലാതാക്കണമെന്ന് പറയുന്നത് തലവേദന വന്നാൽ മരുന്നു കഴിക്കാതെ അല്ലാതെ തലവെട്ടിമാറ്റണമെന്ന് പറയുന്നത് പോലെയാണ് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ഉത്തരകടലാസുകൾ കണ്ടെടുത്ത സംഭവത്തെ തള്ളിപ്പറഞ്ഞ മന്ത്രി അതിന് ഉത്തരവാദികൾ മുൻ വി സിയും ഭരണസമിതിയുമാണെന്നും വ്യക്തമാക്കി. യുഡിഎഫ് സർക്കാർ നിയമിച്ച അവരെയാണ് സമരക്കാർ ഉപരോധിക്കേണ്ടത്. അല്ലാതെ ഒന്നും അറിയാത്ത ഇപ്പോഴത്തെ വിസിയെ അല്ല.

ഹൈന്ദവ ഇസ്ലാം തീവ്രവാദ സംഘടകളാണ് എസ്.എഫ്.ഐക്കെതിരെ സമരം ചെയ്യുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നശിച്ചാൽ അതിന്റെ നേട്ടം മതതീവ്രവാദ സംഘടകൾക്കാണ്. അത് ലക്ഷ്യമിട്ടാണ് യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തെ സർക്കാരിനും എസ്.എഫ്.ഐയ്ക്കുമെതിരെ ആയുധമായി ഉപയോഗിക്കുന്നതെന്നും ജലീൽ ആരോപിച്ചു. എസ്.എഫ്.ഐയെ തള്ളി പറയാതെ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തിയും. പ്രതിഷേധങ്ങൾക്ക് പിന്നിൽ വർഗീയ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കുന്നതുമായിരുന്നു മന്ത്രിയുടെ പ്രസംഗം.

കെ.എസ്.യു യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ ഉന്നതവിദ്യാഭ്യസമന്ത്രി തന്നെ അതിനെ പരിഹസിച്ചും എതിർത്തും രംഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ യൂണിവേഴ്‌സിറ്റി കോളജിനുള്ളിൽ കെ.എസ്.യുവിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുമെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP