Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിഷയത്തിൽ നിലപാടുള്ളത് മുഖ്യമന്ത്രിക്ക് മാത്രം; സിപിഎം വിഷയത്തിൽ തുടക്കം മുതൽ ഒളിച്ചുകളി നടത്തുന്നു; ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാട് സവർണ സമുദായങ്ങളുടെ താൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെട്ട് നിൽക്കുക എന്ന നിലയിൽ; ശബരിമല വിഷയത്തിൽ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന നിലപാടിനെതിരെ സണ്ണി എം കപികാട്

ശബരിമല വിഷയത്തിൽ നിലപാടുള്ളത് മുഖ്യമന്ത്രിക്ക് മാത്രം; സിപിഎം വിഷയത്തിൽ തുടക്കം മുതൽ ഒളിച്ചുകളി നടത്തുന്നു; ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാട് സവർണ സമുദായങ്ങളുടെ താൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെട്ട് നിൽക്കുക എന്ന നിലയിൽ; ശബരിമല വിഷയത്തിൽ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന നിലപാടിനെതിരെ സണ്ണി എം കപികാട്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റുന്ന സിപിഎമ്മിനെതിരെ വിമർശനവുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണിം എം കപികാട്. ശബരിമല വിഷയത്തിൽ തുടക്കം മുതൽ നിലപാടുള്ളത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിപിഎം നിലപാടിൽ നിന്നും പിന്നോട്ട് പോയി. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച അഭിപ്രായങ്ങൾ ഏറ്റെടുക്കാൻ പാർട്ടി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സിപിഎം നിലപാട് ഒളിച്ചുകളിയാണെന്ന ആക്ഷേപമാണ് സണ്ണി എം കപികാട് ഉന്നയിച്ചത്.

ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി എന്ന നിലയിലാണ് സണ്ണി എം കപികാടിറെ വിമർശനം. ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് പല തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പ്രതികരിച്ചിരുന്നു.സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശനത്തിൽ നിന്നും ബോധ്യപ്പെട്ടു. ശബരിമല വിഷയത്തിൽ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികൾ ഇടതുപക്ഷത്തിൽ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയർന്നു, അക്കാര്യങ്ങളിൽ തിരുത്തലുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പിന് ശേഷം ശബരിമല നിലപാട് ദോഷം ചെയ്‌തെന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട്. ശബരിമലയിൽ തെറ്റ് പറ്റി, അത് തിരുത്തുമെന്ന് കോടിയേരി പറയുമ്പോൾ ശബരിമല വിഷയത്തിൽ സുപ്രീം കോടതി മുന്നോട്ട് വച്ച വിധി നടപ്പിലാക്കേണ്ടതില്ലെന്നും അത് കേരളത്തിന്റെ പൊതുതാൽപ്പര്യത്തിന് എതിരാണെന്നുമാണ് പറഞ്ഞുവയ്ക്കുന്നതെനന കാര്യമാണ് കപികാട് ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ സമൂഹത്തിൽ സ്ഥാപിക്കേണ്ടതില്ലെന്നാണ് കോടിയേരി പറയുന്നതിന്റെ അർത്ഥം - സണ്ണി എം കപികാട് ആരോപിച്ചു.

നൂറ്റാണ്ടുകളായി നിലനിൽക്കുന്നുവെന്ന് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന ദുരാചാരത്തിന്റെ പേരിലാണ് കോടിയേരി അത് പറയുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണമെന്ന് പിണറായി വിജയൻ നിലപാടെടുത്തതിലൂടെ കേരളത്തിലെ സവർണ സമൂഹങ്ങൾ സിപിഎമ്മിന് വോട്ട് നൽകിയില്ല, അതുകൊണ്ടാണ് പാർട്ടി പരാജയപ്പെട്ടത്, ആ തെറ്റ് തിരുത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ് വയ്ക്കുന്നതെന്നും സണ്ണം കപികാട് ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP