Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛത്തീസ്‌ഗഢിൽ വീണ്ടും നക്സലൈറ്റ് ആക്രമണം; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട നക്സലിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ഛത്തീസ്‌ഗഢിൽ വീണ്ടും നക്സലൈറ്റ് ആക്രമണം; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട നക്സലിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ: ഛത്തീസ്‌ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു. മരിച്ച നക്സലിന്റെ തലക്ക് സർക്കാർ നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബിരഭട്ടി ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിലൂടെ നീങ്ങുകയായിരുന്ന ജില്ലാ റിസർവ് ഗാർഡിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിപ്പോൾ നക്സലുകൾ വനത്തിലുള്ളിലേക്ക് രക്ഷപെട്ടു.

പിന്നീട് നടന്ന തിരച്ചിലിൽ കൊല്ലപ്പെട്ട നക്സലിന്റെ മൃതദേഹത്തോടൊപ്പം രണ്ടു നാടൻ തോക്കുകളും കണ്ടെത്തി. ഇയാൾ മാവോയിസ്റ്റ് നേതാവും പാർട്ടിയുടെ പ്രാദേശിക കമ്മിറ്റി സെക്രട്ടറിയുമായ മഡ്കം ഹിഡ്മയാണെന്ന് തിരിച്ചറിഞ്ഞതായി നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡിഐജി സുന്ദർരാജ് പി പറഞ്ഞു. ഹിഡ്മയുടെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും ഡിഐജി അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും നക്സലുകൾക്കായി തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP