Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷൻ ഫാമിലി ഗെറ്റുഗദറും, ഓണാഘോഷവും ശനിയാഴ്ച

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷൻ ഫാമിലി ഗെറ്റുഗദറും, ഓണാഘോഷവും ശനിയാഴ്ച

ഫിലാഡൽഫിയ, രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ (പി.ഡി.എ) ഫാമിലി ഗെറ്റുഗദറും ഓണാഘോഷവും ജൂലൈ 27 -ന് ശനിയാഴ്ച രാവിലെ 10 :30 മുതൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

ഫിലാഡൽഫിയായിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്ന ഈ വിപുലമായ പരിപാടികളുടെ വിജയത്തിനുവേണ്ടി അസോസിയേഷൻ പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിലിന്റെ നേതൃത്വത്തിൽ രാജു എം. വർഗീസ്, ഐപ്പ് മാരേട്ട്, രാജൻ തോമസ് എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സ്സായി തോമസ് എം. ജോർജ്, ഓമന വർഗീസ് എന്നിവരും, ഫുഡ് കോർഡിനേറ്റേഴ്സ്സായി വർക്കി വട്ടക്കാട്ട് , രാജൻ തോമസ്, ബാബു വർഗീസ്, ജോസ് വർഗീസ് എന്നിവരും പ്രവർത്തിക്കുന്നു .

മേഴ്‌സി വർക്കി, ആലീസ് സാമുവേൽ, ആലീസ് രാജു, മോൾസി തോമസ്, സാറാമ്മ ഐപ്പ്, ജോൺ കാപ്പിൽ, ചെറിയാൻ കോശി, ഡാനിയേൽ പീറ്റർ, ജിനു പീറ്റർ, സൂസൻ തോമസ്, ഷേർളി മാമ്മൻ, വി. എസ് . മാത്യു, വി. എസ്. ജോൺ, വിത്സൺ വർഗീസ് എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
യോഹന്നാൻ ശങ്കരത്തിൽ (പ്രസിഡന്റ്): 215 778 0162 വർക്കി വട്ടക്കാട്ട് ( വൈസ് പ്രസിഡണ്ട്):267 303 8999, രാജു വി. ഗീവർഗീസ് ( ജനറൽ സെക്രട്ടറി): 267 312 4862 , സാലു യോഹന്നാൻ (ട്രഷറാർ): 215 322 8222 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP