Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്; അനധികൃത പാർക്കിങിനെതിരെ നടപടി കർശനമാകും

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്; അനധികൃത പാർക്കിങിനെതിരെ നടപടി കർശനമാകും

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളിൽ റോന്തു ചുറ്റി നിയമലംഘനങ്ങൾ രേഖപ്പെടുത്തും.

പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിരീക്ഷണ വാഹനം പൊലീസ് രംഗത്തിറക്കിയത്.അടുത്ത വർഷം മുതൽ കൂടുതൽ പട്രോൾ വാഹനങ്ങൾ ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കാനാണ് ട്രാഫിക് വകുപ്പിന്റെ പദ്ധതി.

അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനായാണ് നോ പാർക്കിങ് പട്രോൾ എന്ന പേരിൽ പൊലീസ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിനായി ക്യാമറ ഘടിപ്പിച്ച പ്രത്യേക വാഹനം സജ്ജീകരിച്ചിട്ടുണ്ട്.

നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ അംഗപരിമിതർക്കായി നിശ്ചയിച്ച പാർക്കിങ് സ്ഥലത്തോ വാഹനം പാർക്ക് ചെയ്താൽ പട്രോൾ വാഹനത്തിലെ ക്യാമറകൾ അത് രേഖപ്പെടുത്തും. ട്രാഫിക് ക്യാമറകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും മറ്റും റോഡരികിൽ വാഹനം പാർക്ക് ചെയ്തു പോകുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇവിടങ്ങളിൽ പട്രോളിങ് സജീവമാകുന്നതോടെ ഈ പ്രവണത കുറയുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP