Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലം സ്വദേശി മരണമടഞ്ഞത് ഉറക്കത്തിനിടയിൽ; ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകനായ നവാസിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

കൊല്ലം സ്വദേശി മരണമടഞ്ഞത് ഉറക്കത്തിനിടയിൽ; ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകനായ നവാസിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

ജുബൈൽ: സൗദിയിൽ ഉറക്കത്തിൽ മരണമടഞ്ഞ കൊല്ലം ആയൂർ വയ്യാനം സ്വദേശി നവാസ് അബ്ബാസിന്റെ ഇതുവരെയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ നവാസ് ഇന്നലെയാണ് ഉറക്കത്തിൽ മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.

ജുബൈലിലെ കെന്റ്‌സ് അറേബ്യ എന്ന കമ്പനിയിൽ കഴിഞ്ഞ ഏഴു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. നവാസ് രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് മുറിയിലുള്ളവർ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.

ജുബൈൽ ജനറൽ ആശുപത്രിയിൽ മൃതേദഹം സൂക്ഷിച്ചിരിക്കുകയാണ്. ജുബൈലിൽ തന്നെ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു, നടപടി ക്രമങ്ങളുമായി ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തുണ്ട്. മാതാവ്: സഫിയ ബീവി. ഭാര്യ: നജ്മ. മക്കൾ: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP