Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോഡ്ജിൽ നിന്ന് രാത്രി ഇറങ്ങി വന്നത് ദമ്പതികളും പ്രതിയും ഒരുമിച്ച്; പൊലീസെത്തിയപ്പോൾ അവശരായവർ പറഞ്ഞത് പരാതിയില്ലെന്ന്; ആശുപത്രിയിൽ നിന്ന് ആരുമറിയാതെ തല്ലു കൊണ്ടവർ മുങ്ങിയതും ദുരൂഹം; ഒളിവിൽ പോയത് കോൺഗ്രസ് അനുഭാവി തന്നെ; ആളുകളുടെ മുമ്പിലിട്ട് യുവാവിനേയും യുവതിയേയും തല്ലി ചതച്ചത് പണിക്ക് പോകാത്ത ഓട്ടോക്കാരൻ; പായിക്കൊല്ലിയിൽ നിന്ന് അമ്പലവയിലെത്തിയ സജീവാനന്ദനെ നാട്ടുകാർ കാണുന്നത് ഭയത്തോടെ; കൈയിൽ കിട്ടിയിട്ട തല്ല് വീഡിയോയിലെ വില്ലനെ തേടി പൊലീസ്

ലോഡ്ജിൽ നിന്ന് രാത്രി ഇറങ്ങി വന്നത് ദമ്പതികളും പ്രതിയും ഒരുമിച്ച്; പൊലീസെത്തിയപ്പോൾ അവശരായവർ പറഞ്ഞത് പരാതിയില്ലെന്ന്; ആശുപത്രിയിൽ നിന്ന് ആരുമറിയാതെ തല്ലു കൊണ്ടവർ മുങ്ങിയതും ദുരൂഹം; ഒളിവിൽ പോയത് കോൺഗ്രസ് അനുഭാവി തന്നെ; ആളുകളുടെ മുമ്പിലിട്ട് യുവാവിനേയും യുവതിയേയും തല്ലി ചതച്ചത് പണിക്ക് പോകാത്ത ഓട്ടോക്കാരൻ; പായിക്കൊല്ലിയിൽ നിന്ന് അമ്പലവയിലെത്തിയ സജീവാനന്ദനെ നാട്ടുകാർ കാണുന്നത് ഭയത്തോടെ; കൈയിൽ കിട്ടിയിട്ട തല്ല് വീഡിയോയിലെ വില്ലനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അമ്പലവയൽ: നാട്ടുകാർക്കെല്ലാം സജീവാനന്ദനെ ഭയമാണ്. കേസുകൾ ഒന്നും പേരിലില്ല. എങ്കിലും അറിയപ്പെടുന്ന ക്രിമിനലാണ് ഇയാൾ. തമിഴ് ദമ്പതികളും സജീവാനന്ദനും ഒരുമിച്ച് ലോഡ്ജിൽ നിന്നും രാത്രി ഇറങ്ങിവന്നതാണ്. അമ്പലവയൽ ടൗണിൽ വച്ചാണ് സജീവാനന്ദന്റെ പ്രകടനം നടന്നത്. തമിഴ് ദമ്പതികൾ ആണൊ എന്ന് പോലും പൊലീസിന് ഉറപ്പില്ല. ഊരും പേരും അറിയാത്ത ഇവർ തമിഴ് സംസാരിച്ചതിനാൽ തമിഴ് ദമ്പതികൾ എന്ന് കരുതുകയാണ് പൊലീസ്. സജീവാനന്ദൻ ആദ്യം ഭർത്താവിനെ അടിച്ചു. പിന്നെ സ്ത്രീയെ പിടിച്ചു അടിച്ചു. പരാതി കിട്ടാത്തതുകൊണ്ടാണ് കേസെടുക്കാൻ പൊലീസിന് കഴിയാത്തത്. എങ്കിലും സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തന്നെയാണ് പൊലീസിന്റെ നീക്കം. സജീവാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇയാൾക്ക് കോൺഗ്രസ് പശ്ചാത്തലമാണുള്ളത്.

എന്തോ സാമ്പത്തിക ഇടപാടായി ഉള്ള വിഷയമാണ്. 21 നു രാത്രി എട്ടരയ്ക്ക് ആണ് സംഭവം നടക്കുന്നത്. പരാതിക്കാർ ഇല്ല. അവർക്ക് പരാതിയും ഇല്ലാ എന്നാണ് അടികൊണ്ടവർ പൊലീസിനോട് പറഞ്ഞത്. മൊഴി നൽകുകയും ചെയ്തിട്ടില്ല. ഞങ്ങൾ പൊലീസ് എത്തിയപ്പോൾ അവർ പരാതിയില്ല എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് അവർ മുങ്ങി-അമ്പലവയൽ പൊലീസ് ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അമ്പലവയൽ താമസിക്കുന്ന ആളാണ് സജീവാനന്ദൻ. വിവാദമായി ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സജീവാനന്ദനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ഉടൻ തന്നെ അയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.

ഓട്ടോ ഡ്രൈവർ എന്നാണ് പറയുന്നത്. എന്നാൽ അയാൾ പണിക്ക് ഒന്നും പോകുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. വയനാട് പായിക്കൊല്ലിയാണ് ഇയാളുടെ സ്വദേശം. വാടകയ്ക്ക് അമ്പലവയലിലെ തോട്ടത്തിലാണ് താമസം. ഭാര്യയും മക്കളുമുണ്ട്. പക്ഷെ ആരും അമ്പലവയലിൽ ഇല്ല. ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇയാളുടെ പേരിൽ വേറെ കേസില്ലാത്തതും പൊലീസിനെ കുഴയ്ക്കുന്നു. ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പക്ഷെ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് അമ്പലവയൽ സിഐ ജേക്കബ് എംടി മറുനാടനോട് പറഞ്ഞു.

സജീവാനന്ദനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട് സ്ത്രീയെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു കേസ്. നിയമം കൈയിലെടുക്കാനോ സ്ത്രീകളെ കൈയേറ്റം ചെയ്യാനോ ആർക്കും അവകാശമില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. പ്രതി ഒളിവിലാണ്. മർദനമേറ്റവർക്കായുള്ള അന്വേഷണവും തുടരുന്നു. സമീപത്തെ ലോഡ്ജിൽ ഇരുവരും മുറിയെടുത്തതു കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് എം.സി.ജോസഫൈൻ നേരത്തെ പറഞ്ഞു. മർദനമേറ്റ ദമ്പതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയാണ്. കണ്ടുനിന്നവരോട് ചോദിക്കാൻ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഞായറാഴ്ചയാണ് തമിഴ്‌നാട്ടുകാരായ ദമ്പതികൾക്ക് വയനാട്ടിലെ അമ്പലവയലിൽ ക്രൂരമർദനമേറ്റത്. പരിസരവാസിയായ ടിപ്പർ ഡ്രൈവർ സജീവാനന്ദനാണ് നടുറോഡിൽവച്ച് യുവതിയേയും ഭർത്താവിനേയും ആക്രമിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, അമ്പലവയൽ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ സിപിഐഎം അമ്പലവയൽ ബ്രാഞ്ച് കമ്മിറ്റിയും വാട്സാപ്പ് യുവജന കൂട്ടായ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി എടുത്തില്ലെങ്കിൽ സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.

റോഡിലിട്ട് യുവാവിനെ ഓട്ടോഡ്രൈവർ ക്രൂരമായി മർദിക്കുകയും ചോദ്യം ചെയ്ത യുവതിയെ ഇയാൾ കൈയേറ്റം ചെയ്യുകയുമായിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ വച്ചാണ് സജീവനന്ദൻ യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയും മുഖത്തടിക്കുകയും ചെയ്തത്. റോഡിൽ വീണുകിടക്കുന്ന ഭർത്താവിനെ വീണ്ടും മർദിച്ചത് ചോദ്യം ചെയ്ത യുവതിയെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

യുവതിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP