Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെഡിഹെവൻ ആശുപത്രി കൊല ചെയ്തത് സോഷ്യൽ മീഡിയയിൽ നല്ല ഭക്ഷണം വിളമ്പിയ പാചകക്കാരിയെ; റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയിൽ വിളമ്പിയത് രാജ്യസ്‌നേഹത്തിന്റെ ത്രിവർണ്ണം; അബുദാബിയിലെ നേഴ്‌സിന്റെ കൈപ്പുണ്യം എഫ് ബിയിൽ നുണഞ്ഞ ആരാധകർ കമന്റ് ബോക്‌സുകളിൽ പങ്കുവയ്ക്കുന്നത് വേദനകൾ; ആക്റ്റിവ് മെമ്പറുടെ മരണം വ്യസനസമേതം അറിയിച്ച് ആദരസൂചകമായി മറ്റ് പോസ്റ്റുകൾ ഒഴിവാക്കി ഫുഡി പാരഡൈസ് ഗ്രൂപ്പ്; സന്ധ്യാ മേനോന്റെ മരണം നിറയ്ക്കുന്നത് കണ്ണീരോർമ്മകൾ

മെഡിഹെവൻ ആശുപത്രി  കൊല ചെയ്തത് സോഷ്യൽ മീഡിയയിൽ നല്ല ഭക്ഷണം വിളമ്പിയ പാചകക്കാരിയെ; റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയിൽ വിളമ്പിയത് രാജ്യസ്‌നേഹത്തിന്റെ ത്രിവർണ്ണം; അബുദാബിയിലെ നേഴ്‌സിന്റെ കൈപ്പുണ്യം എഫ് ബിയിൽ നുണഞ്ഞ ആരാധകർ കമന്റ് ബോക്‌സുകളിൽ പങ്കുവയ്ക്കുന്നത് വേദനകൾ; ആക്റ്റിവ് മെമ്പറുടെ മരണം വ്യസനസമേതം അറിയിച്ച് ആദരസൂചകമായി മറ്റ് പോസ്റ്റുകൾ ഒഴിവാക്കി ഫുഡി പാരഡൈസ് ഗ്രൂപ്പ്; സന്ധ്യാ മേനോന്റെ മരണം നിറയ്ക്കുന്നത് കണ്ണീരോർമ്മകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ന് ഫുഡി പാരഡൈസ് എന്ന ഗ്രൂപ്പിൽ ആരും ഒന്നും പോസ്റ്റ് ചെയ്യില്ല. ഇതിന് കാരണം അവരുടെ പ്രിയങ്കരിയായ സന്ധ്യാ മേനോന്റെ മരണമാണ്. സന്ധ്യയുടെ മരണത്തെ ഞെട്ടലോടെയാണ് മലയാളികളും ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിലൂടെ അത്രയും മലയാളിയുമായി അടുത്ത പാചകക്കാരിയായിരുന്നു സന്ധ്യ. കേക്കുകളായിരുന്നു സ്‌പെഷ്യാലിറ്റി. ഐസ്‌ക്രീമിനേയും നാടൻ ഭഷണത്തേയും പ്രണയിച്ചു. ഇതുണ്ടാക്കി അതിന്റെ ഫോട്ടോ ഗ്രൂപ്പുകളിൽ ഇട്ടും റെസിപ്പീ പറഞ്ഞു കൊടുത്തും ശ്രദ്ധേയമായ വ്യക്തിത്വം. ്അതുകൊണ്ടാണ് സന്ധ്യയുടെ മരണത്തെ വേദനയോടെ സോഷ്യൽ മീഡയ ഉൾക്കൊള്ളുന്നത്.

ഫുഡി പാരഡൈസ് എന്ന ഗ്രൂപ്പിൽ വളരെ ആക്ടീവായിരുന്നു സന്ധ്യ. ആശുപത്രിയിലെ തിരക്കിനിടയിലും ഫെയ്‌സ് ബുക്കിൽ ആഹാരത്തിന്റെ കഥ പറഞ്ഞു. ഡേറ്റ്‌സ് കേക്കും ബണ്ണിൽ വിരിഞ്ഞ പൂക്കളും കോഫീ വീറ്റ് കേക്കും ഫ്രൈഡേ ചിക്കൻ ബിരിയാണിയും ചിത്രങ്ങളായി ഫെയ്‌സ് ബുക്കിലെ ഫോളോവേഴ്‌സിന്റെ നാവിൽ രുചിയെത്തിച്ചു. ചോദിച്ചവർക്കെല്ലാം ഇതിന്റെ രുചിക്കൂട്ടും പകർന്നു നൽകി. ആഘോഷങ്ങളിൽ എല്ലാം വ്യത്യസ്തതയും കൊണ്ടു വന്നു. ഇത് ദേശീയ പത്രങ്ങൾ പോലും വാർത്തയാക്കുകയും ചെയ്തു.

അബുദാബിയിലെ ജീവിതം മക്കളെ ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് അകറ്റുമെന്ന് സന്ധ്യ ഭയന്നിരുന്നു. അതുകൊണ്ടാണ് ത്രിവർണ്ണം നിറച്ച ഭക്ഷണവുമായി സന്ധ്യ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയ്ക്ക് മുമ്പിലെത്തിയത്. രാജ്യ സ്‌നേഹം മക്കളിലേക്ക് പകർന്നു നൽകി. അങ്ങനെ വിദേശ ജീവിതത്തിലും സന്ധ്യ നിറച്ചത് ഇന്ത്യയോടുള്ള സ്‌നേഹവും കരുതലുമായിരുന്നു. ഫെയ്‌സ് ബുക്കിലെ ഇടപെടലുകളിലും സ്‌നേഹം മാത്രമായിരുന്നു പകർന്ന് നൽകിയത്. കുടുംബത്തിന്റെ പിന്തുണയോടെ ചോറിന് വേണ്ടി ഉച്ചയ്ക്ക് തിളയ്ക്കുന്ന മത്തിക്കറിയുടെ സൂപ്പർ ചിത്രങ്ങൾ സന്ധ്യ ആരാധകർക്ക് പകർന്നു നൽകി.

യാത്രകളിൽ കാണുന്ന ഭക്ഷണ വിശേഷങ്ങൾ പകർന്നു നൽകി. ഹൈദരാബാദിലെ കറാച്ചി ബേക്കറിയിലെ ടേസ്റ്റുകൾ അങ്ങനെ മലയാളിയും അറിഞ്ഞു. ഫുഡീ പാരഡൈസിലെ സൂപ്പർ ഹിറ്റുകളായിരുന്നു സന്ധ്യയുടെ ഓരോ പോസ്റ്റും. അതുകൊണ്ടെല്ലാം കൂടിയാണ് സ്‌നേഹനിധിയായ സന്ധ്യയുടെ വേർപാട് ഫേസ്‌ബുക്കിലെ സുഹൃത്തുക്കൾക്ക് തീരാനഷ്ടമാകുന്നത്. അവർ മെഡി ഹെവനിലെ ചികിൽസാ പിഴവ് ചർച്ചയാക്കുകയാണ്. പ്രസവം നിർത്തൽ ശസ്ത്ക്രിയ്‌ക്കെത്തിയ യുവതിയുടെ മരണം ദുരൂഹമാണെന്ന് അവരും തിരിച്ചറിയുന്നു.

ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഹൃദയ സത്ംഭനം ഉണ്ടായതാണ് മരണ കാരണമെന്ന് സോഷ്യൽ മീഡിയയിലും സന്ദേശം എത്തുന്നു. രാജഗിരി ആശുപത്രിയിലേക്ക് പോകാനാണ് തീരുമാനിച്ചത്. പിന്നെ എന്തിന് മെഡിഹെവനിൽ പോയെന്നതാണ് ഉയരുന്ന ചോദ്യം. പുഡി പാരഡൈസിൽ കവർ ഇമേജായും സന്ധ്യാ മേനോന്റെ ആദരാഞ്ജലി ചിത്രമാണുള്ളത്. ഒരുലക്ഷത്തിൽ അധികം മലയാളി മെമ്പർമാരുടെ ഭക്ഷണക്കൂട്ടമാണ് ഫുഡി പാരഡൈസ്. ഇതിന് പുറമേ തന്റെ സ്വന്തം ഫെയ്‌സ് ബുക്ക് പേജിലൂടേയും സന്ധ്യ പാചക വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്.

പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയപ്പോഴാണ് എറണാകുളത്തിന് ആലവയ്ക്കടുത്ത് കടുങ്ങല്ലൂർ സ്വദേശി സന്ധ്യ മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവയിലെ മെഡി ഹെവൻ ആശുപത്രിക്കെതിരെയാണ് ആരോപണം. കെ എം കെ ഹോസ്പിറ്റൽ എന്ന പേരിലാണ് നേരത്തെ ഈ ആശുപത്രി അറിയപ്പെട്ടിരുന്നത്. നേഴ്‌സാണ് മരിച്ച സന്ധ്യ. കടുങ്ങല്ലൂർ കടയപ്പിള്ളിൽ നിവേദ്യം വീട്ടിൽ അനുപ് ബി നായരുടെ ഭാര്യയാണ് സന്ധ്യ (37) ആണ് മെഡി ഹെവൻ ആശുപത്രിയുടെ അനാസ്ഥയിൽ മരണമടഞ്ഞത്. അനൂപ് അബുദാബിയിൽ എഞ്ചിനിയറായി ജോലി നോക്കി വരികയാണ്. ആതിദ്യാ (11) അദ്വദൈത് (7). പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയ്്ക്കായ് ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടർന്ന് അമ്മ തിയേറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. അതുവരെ മകളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. പ്രശ്‌ന സാധ്യത ഒട്ടുമില്ലാത്തതാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്ര ക്രിയ. അത് തീരേണ്ട സമയം കഴിഞ്ഞും തീർന്നില്ല. ആരും ഒന്നും മിണ്ടുന്നുമില്ല. ഇതോടെയാണ് അമ്മ മകളെ തിരക്കി അകത്തു കയറിയത്. പൂർണമായും അബോധാവസ്ഥയിലായ യുവതിയെ ഉടൻ ഐസിയു ആബുലൻസ് സൂപ്പർ സെഷ്യൽറ്റി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പക്ഷേ അവിടെയെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നേഴ്‌സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കൾ പറയുന്നു. അങ്ങനെ പറഞ്ഞാണ് ആംബുലൻസിൽ സന്ധ്യ കയറിയത്.

അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്്ക്കായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് നഴ്‌സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായെന്നാണ് ആശുപത്രിയുടെ വാദം.

അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഭർത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP