Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിഐസിസി കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്; ഡബ്ലിൻ ഓൾ സ്റ്റാർസ് ജേതാക്കൾ

ജിഐസിസി കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്; ഡബ്ലിൻ ഓൾ സ്റ്റാർസ് ജേതാക്കൾ

ജിമ്മി മാത്യു

യർലണ്ടിലെപത്ത് പ്രമുഖ ഫുട്‌ബോൾ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേയിലെ ഫുട്‌ബോൾ മാമാങ്കത്തിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് സഡൻ ഡെത്തിലൂടെ ഗോൾവേ ഗാലക്‌സി എഫ് സി യെ മറികടന്നു പ്രഥമ GICC കപ്പ് കരസ്ഥമാക്കി.

മികവുറ്റ സംഘാടനത്താലും, ഫുട്‌ബോൾ അസോസിയേഷൻ ഓഫ് ആയർലണ്ടിന്റെ ഔദ്യോഗിക റഫറീമാരാലും നിയ ന്ത്രിക്കപ്പെട്ട ഫുട്‌ബോൾ ടൂർണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്സ് ഓൾ സ്റ്റാർസ്, റിപ്പബ്ലിക്ക് ഓഫ് കോർക്ക് എഫ് സി, ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സി, ഗോൾവേ ഗാലക്‌സി എഫ് സി എന്നീ ടീമുകൾ സെമി ഫൈനലിൾ ഏറ്റുമുട്ടി.

ഫൈനലിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് ടീമും ഗോൾവേ ഗാലക്‌സി എഫ് സി യും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൾ അവസാനിച്ചതിന് ശേഷം ആവേശകരമായ പെനാൾറ്റി ഷൂട്ട് ഔട്ടിലേയ്ക് മത്സരം നീണ്ടു. വീണ്ടും സമനിലയിലായ മത്സരത്തിൽ സഡൻ ഡത്തിലൂടെ ഡബ്ലിൻ ഓൾ സ്റ്റാർസ് വിജയികളായി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി ഡബ്ലിൻ ഓൾ സ്റ്റാർസ് ന്റെ ലെസ് ലീ അഗസ്റ്റിൻ തിരഞ്ഞെടുക്കപെട്ടപ്പോൾ ടോപ് സ്‌കോറെർ അവാർഡ് ടിവൈൻസ് വിനുവും, പ്ലയെർ ഓഫ് ദി ടൂർണമെന്റ് അവാർഡ് ജിത് റെജ് വിയും കരസ്ഥമാക്കി.

വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ഗോൾവേ സിറ്റി കൗൺസിലർ മാർട്ടീന ഓ കോണർ സമ്മാനിച്ചപ്പോൾ റണ്ണേഴ്സ് അപ്പ് ട്രോഫിയും മെഡലുകളും GICC പ്രസിഡന്റ് ജോസഫ് തോമസ് സമ്മാനിച്ചു. വ്യക്തിഗത സമ്മാനങ്ങൾ ശ്രീ ജോൺ മംഗലം വിതരണം ചെയ്തു.

ഗോൾവേ ഇന്ത്യൻ കൾച്ചറൾ കമ്മ്യൂണിറ്റിക്കു വേണ്ടി സെക്രട്ടറി റോബിൻ ജോസ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്ത എല്ലാ ടീമുകൾക്കും, പ്രോത്സാഹിപ്പിച്ചവർക്കും, ചീഫ് ഗസ്റ്റ് മാർട്ടീന ഓ കോണർ പ്രത്യേകം നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP