Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്ക വിത്ത് കേരള': 'ദുരന്ത പ്രതിരോധശേഷിയുള്ള കേരളത്തിനായുള്ള നയ ആസൂത്രണവും അടിസ്ഥാന സൗകര്യവികസനവും'എന്ന വിഷയത്തിൽ ശില്പശാല 23 മുതൽ 25 വരെ കൊച്ചിയിൽ

അമേരിക്ക വിത്ത് കേരള': 'ദുരന്ത പ്രതിരോധശേഷിയുള്ള കേരളത്തിനായുള്ള നയ ആസൂത്രണവും അടിസ്ഥാന സൗകര്യവികസനവും'എന്ന വിഷയത്തിൽ ശില്പശാല 23 മുതൽ 25 വരെ കൊച്ചിയിൽ

യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി പി പി ആർ) സംയുക്തമായി കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ സഹകരണത്തോടെ 'ദുരന്ത പ്രതിരോധശേഷിയുള്ള കേരളത്തിനായുള്ള നയ ആസൂത്രണവും അടിസ്ഥാന സൗകര്യ വികസനവും', 'കേരളത്തിന്റെ ദുരന്ത പ്രതികരണ-പ്രതിരോധ തയ്യാറെടുപ്പുകൾ,' എന്നീ വിഷയങ്ങളിൽ ത്രിദിന ശില്പശാല ഇന്ന് മുതൽ കൊച്ചിയിൽ

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി സൗമിനി ജെയിൻ ജൂലൈ 23 ന് ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്; മൗലിക് ഡി ബെർക്കാന, കൾച്ചറൽ അഫയേഴ്‌സ് ഓഫീസർ, യുഎസ് കോൺസുലേറ്റ് ജനറൽ-ചെന്നൈ; ശേഖർ ലൂക്കോസ് കുര്യാക്കോസ്, മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി; ഡോക്ടർ ഡി. ധനുരാജ്, ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് എന്നിവർ പങ്കെടുക്കുന്നതാണ്.

ആമി ചെസ്റ്റർ, റീബിൽഡ് ബൈ ഡിസൈൻ (അമേരിക്ക) മാനേജിങ് ഡയറക്ടർ, യു എസ് ദുരന്തനിവാരണ വിദഗ്ദ്ധനും വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ബിൾട്ട് എൻവിറോണ്മെന്റ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാർഡ് മിറ്റിഗേഷൻ ആൻഡ് പ്ലാനിങ് ഉപഡയർക്ടറുമായ ഡോക്ടർ ഹിമാൻഷു ഗ്രോവർ എന്നിവർ ഈ മേഖലയിലുള്ള അവരുടെ വൈദഗ്ദ്ധ്യം പങ്കുവെക്കും.

കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടികൾ:
ദുരന്ത പ്രതിരോധശേഷിയുള്ള കേരളത്തിനായുള്ള നയ ആസൂത്രണവും അടിസ്ഥാന സൗകര്യ വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല

ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഫലപ്രദവും സുസ്ഥിരവുമായ നയ സമീപനങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ ശില്പശാല ലക്ഷ്യമിടുന്നു.കേരളത്തിന്റെ ദുരന്ത പ്രതികരണ-പ്രതിരോധ തയ്യാറെടുപ്പുകളെക്കുറിച്ചു മനസിലാക്കാൻ നടത്തുന്ന ഏകദിന ശില്പശാല

ചർച്ചയിൽ വിവിധ നയനിർമ്മാതാക്കൾ, സർക്കാരുദ്യോഗസ്ഥർ, സുരക്ഷ, ആരോഗ്യം, സ്വകാര്യ-പൊതുമേഖല എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 40 തോളം ഉദ്യോഗസ്ഥർ പങ്കെടുക്കും.

''അമേരിക്ക വിത്ത് കേരള'' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് വിവിധ ബോധവൽക്കരണ പരിപാടികൾ, ശില്പശാലകൾ കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്. ദുരന്ത തയ്യാറെടുപ്പ്, മാനേജ്‌മെന്റ്, പുനഃസ്ഥാപനം എന്നി മേഖലയിലുള്ള യുഎസ്-ഇന്ത്യൻ വൈദഗ്ദ്ധ്യo പങ്കിടുവാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രോജക്ടിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ കെ. ടി. ജലീൽ ജൂൺ 24 ന് തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. കൊച്ചിക്ക് ശേഷം പരിപാടിയുടെ അടുത്ത ഘട്ടം ഓഗസ്റ്റ് 26 മുതൽ 28 വരെ കോഴിക്കോട് സംഘടിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: നീതു 9946639339 (അസിസ്റ്റന്റ് മാനേജർ, പബ്ലിക് റിലേഷൻസ് ആൻഡ്കമ്മ്യൂണിക്കേഷൻസ്, സി പി പി ആർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP