Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദക്ഷിണേന്ത്യയിലെ പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞൻ ഡോ .ചേർത്തല രംഗനാഥശർമ്മ 21 ന് തളിപ്പറമ്പിൽ

തളിപ്പറമ്പ് :തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ചിറവക്കിൽ പ്രവർത്തിക്കുന്ന പെരിഞ്ചല്ലൂർ സംഗീതസഭയിൽ പി നീലകണ്ഠ അയ്യരുടെ സമരണക്കായി നടക്കുന്ന നാൽപ്പത്തിഏഴാമത് സംഗീതസഭക്ക് നേതൃത്വം വഹിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞൻ-സംഗീതശാസ്ത്രജ്ഞൻ ഡോ .ചേർത്തല രംഗനാഥശർമ്മ ജൂലായ് 21 ന് തളിപ്പറമ്പിൽ.

പെരിഞ്ചല്ലൂർ സംഗീതസഭയിൽ വൈകുന്നേരം 6 മണിക്ക് സംഗീതക്കച്ചേരി .
മധുരൈ സദ്ഗുരു സംഗീതകോളേജിലെ സീനിയർ ലക്‌ച്ചറർ,ദൂരദർശൻ -ആകാശവാണി എ ഗ്രേഡ് ആർട്ടിസ്‌റ്, സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും, കേന്ദ്രഗവർമ്മെണ്ട് സ്‌ക്കോളർഷിപ്പോടുകൂടി സംഗീതഗവേഷണം തുടങ്ങി സംഗീതത്തിലെ ലയത്തിൽ ഗവേഷണം തുടങ്ങിയവ നടത്തുന്ന രംഗനാഥ ശർമ്മക്ക് 'രാഗം-താനം-പല്ലവി' എന്നിവയിലെ പ്രാഗൽഭ്യത്തിന് ചെന്നൈ സംഗീത അക്കാദമിയിൽ നിന്നും അവാർഡ് ലഭ്യമായിരുന്നു.

സ്വാതിതിരുനാൾ കൃതികളുടെ ആലാപനമികവിൽ 1999 മുതൽ ഇന്ത്യയിലെ പ്രമുഖ നവരാത്രി മണ്ഡപണങ്ങളിലെ സംഗീത കച്ചേരികളിലെ നിറ സാന്നിദ്ധ്യമായിരുന്നു ഈ സംഗീതജ്ഞൻ. 1966ൽ നാരായണ അയ്യരുടെയും ലക്ഷ്മിയമ്മാളുടെയും മകനായി ജനിച്ച രംഗനാഥശർമ്മ, സംഗീതജ്ഞനായ പിതാവ് ചേർത്തല നാരായണ അയ്യരിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പൂർത്തിയാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനായി അറിയപ്പെടുന്ന പിതാവ് വഴി ശെമ്മാങ്കുടിയിൽ നിന്നും നേരിട്ട് സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

ഭാര്യ മോഹന സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.രണ്ട് കുട്ടികളും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നു. നീലത്താമര എന്ന മലയാള ചലച്ചിത്രത്തിനായി വിദ്യാസാഗർ സംഗീതം പകർന്ന ''എന്ത മുദ്ധോ എന്ത സൊഗസോ '' ''നീ ദയ രാധാ '' തുടങ്ങിയ ത്യാഗരാജ രചനകളുടെ ആലാപനത്തിലൂടെ ചലച്ചിത്ര സംഗീതപ്രേമികളിലും രംഗനാഥശർമ്മക്ക് ആരാധകരേറെ.

പെരിഞ്ചല്ലൂർ സംഗീതസഭയുടെ നിയന്ത്രണത്തിൽ പി നീലകണ്ഠ അയ്യർ മെമോറിയൽ ഹാളിൽ നടക്കുന്ന സംഗീതക്കച്ചേരിയിൽ തിരുവിഴ വിജു എസ് ആനന്ദ് വയലിൻ ,പാലക്കാട് കെ എം ഹരിനാരായണൻ മൃദംഗം .സംഗീതപ്രേമികളായ ഏവരെയും പരിപാടിയിൽ സ്വാഗതം ചെയ്യുന്നതായി പെരിഞ്ചല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ അറിയിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP