Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവയിലെ മെഡി ഹെവനായത് പഴയ കെ എം കെ ആശുപത്രി; ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് മരിച്ചത് വിദേശത്ത് നേഴ്‌സായ യുവതി; പ്രസവ നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെയുള്ള കുത്തിവയ്പ് വില്ലനായി; മരുന്ന് മാറി നൽകിയെന്ന് അമ്മയുടെ കൈപിടിച്ച് കരഞ്ഞ് പറഞ്ഞ് ആംബുലൻസിൽ സന്ധ്യ കയറിയത് മരണയാത്രയ്ക്ക്; അബുദാബിയിലെ നേഴ്‌സിന്റെ മരണം ചികിൽസാ പിഴവെന്ന് ആരോപിച്ച് കുടുംബം

ആലുവയിലെ മെഡി ഹെവനായത് പഴയ കെ എം കെ ആശുപത്രി; ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് മരിച്ചത് വിദേശത്ത് നേഴ്‌സായ യുവതി; പ്രസവ നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെയുള്ള കുത്തിവയ്പ് വില്ലനായി; മരുന്ന് മാറി നൽകിയെന്ന് അമ്മയുടെ കൈപിടിച്ച് കരഞ്ഞ് പറഞ്ഞ് ആംബുലൻസിൽ സന്ധ്യ കയറിയത് മരണയാത്രയ്ക്ക്; അബുദാബിയിലെ നേഴ്‌സിന്റെ മരണം ചികിൽസാ പിഴവെന്ന് ആരോപിച്ച് കുടുംബം

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് യുവതി മരിച്ചത് വലിയ വിവാദത്തിലേക്ക്. പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂർ സ്വദേശി സന്ധ്യയാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവയിലെ മെഡി ഹെവൻ ആശുപത്രിക്കെതിരെയാണ് ആരോപണം. കെ എം കെ ഹോസ്പിറ്റൽ എന്ന പേരിലാണ് നേരത്തെ ഈ ആശുപത്രി അറിയപ്പെട്ടിരുന്നത്. നേഴ്‌സാണ് മരിച്ച സന്ധ്യ.

അരം പ്ലസ് അരം കിന്നരത്തിൽ ജഗതി ശ്രീകുമാറിന്റെ വർക് ഷോപ്പിന്റെ പേരാണ് കെ ആൻഡ് കെ ഓട്ടോ മൊബൈൽസ്. അങ്ങനെ പ്രസിദ്ധമായ കെ ആൻഡ് കെയുടെ പേരിൽ മലയാളി എന്നും പൊട്ടിച്ചിരിക്കാറുണ്ട്. ഇതിലെ കോമഡികൾക്ക് സമാനമായ കാര്യങ്ങളാണ് ഇന്നലെ കെ എം കെയിൽ നിന്ന് പേരുമാറി മെഡി ഹെവനായ ആശുപത്രിയിൽ നടന്നത്. ഇതിൽ ജീവൻ പോയത് ഏറെ പ്രതീക്ഷകളുമായി അബുദാബിയിൽ നിന്ന് അവധിക്കെത്തിയ കുടുംബത്തിനും. കടുങ്ങല്ലൂർ കടയപ്പിള്ളിൽ നിവേദ്യം വീട്ടിൽ അനുപ് ബി നായരുടെ ഭാര്യ സന്ധ്യ (37) ആണ് മെഡെ ഹെവൻ ആശുപത്രിയുടെ അനാസ്ഥയിൽ മരണമടഞ്ഞത്.

അനൂപ് അബുദാബിയിൽ എഞ്ചിനിയറായി ജോലി നോക്കി വരികയാണ്. ആതിദ്യാ (11) അദ്വദൈത് (7). പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയ്്ക്കായ് ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടർന്ന് അമ്മ തിയേറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. അതുവരെ മകളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. പ്രശ്‌ന സാധ്യത ഒട്ടുമില്ലാത്തതാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്ര ക്രിയ.

അത് തീരേണ്ട സമയം കഴിഞ്ഞും തീർന്നില്ല. ആരും ഒന്നും മിണ്ടുന്നുമില്ല. ഇതോടെയാണ് അമ്മ മകളെ തിരക്കി അകത്തു കയറിയത്. പൂർണമായും അബോധാവസ്ഥയിലായ യുവതിയെ ഉടൻ ഐസിയു ആബുലൻസ് സൂപ്പർ സെഷ്യൽറ്റി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പക്ഷേ അവിടെയെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നേഴ്‌സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കൾ പറയുന്നു. അങ്ങനെ പറഞ്ഞാണ് ആംബുലൻസിൽ സന്ധ്യ കയറിയത്.

അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്്ക്കായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് നഴ്‌സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായെന്നാണ് ആശുപത്രിയുടെ വാദം.

അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഭർത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്. മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന അമ്മ തിേയറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. ഇതോടെ യുവതിയെ ആശുപത്രി അധികൃതർ തന്നെ ആംബുലൻസ് വരുത്തി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടുവള്ളി വെളിയത്ത് ഹരിയുടെയും ജലജയുടെയും മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP