Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തരേന്ത്യയിൽ അല്ല മിസ്റ്റർ കേരളത്തിൽ! വയനാട്ടിൽ ദമ്പതികളെ തെരുവിൽ തല്ലിചതച്ചു ഓട്ടോ ഡ്രൈവർ; ഭർത്താവിനെ തല്ലിയത് ചോദ്യം ചെയ്ത യുവതിക്കും മർദ്ദനം; നാട്ടുകാർ കൈയും കെട്ടി നോക്കി നിൽക്കെ ക്രൂര മർദ്ദനത്തിനിരയായത് തമിഴ്‌നാട് സ്വദേശികൾ; മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; തെരുവിലെ അഴിഞ്ഞാട്ടത്തിൽ കണ്ണടച്ചു പൊലീസും

ഉത്തരേന്ത്യയിൽ അല്ല മിസ്റ്റർ കേരളത്തിൽ! വയനാട്ടിൽ ദമ്പതികളെ തെരുവിൽ തല്ലിചതച്ചു ഓട്ടോ ഡ്രൈവർ; ഭർത്താവിനെ തല്ലിയത് ചോദ്യം ചെയ്ത യുവതിക്കും മർദ്ദനം; നാട്ടുകാർ കൈയും കെട്ടി നോക്കി നിൽക്കെ ക്രൂര മർദ്ദനത്തിനിരയായത് തമിഴ്‌നാട് സ്വദേശികൾ; മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; തെരുവിലെ അഴിഞ്ഞാട്ടത്തിൽ കണ്ണടച്ചു പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട്ടിൽ നടുറോഡിൽ ദമ്പതികൾക്ക് ക്രൂരമർദ്ദനം. സ്ഥലം കാണാനെത്തിയ ദമ്പതികളെ ഓട്ടോ ഡ്രൈവറായ ജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വയനാട്ടിലെ അമ്പലവയലിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ദമ്പതികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് നടപടി എടുത്തു.നടുറോഡിൽ ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച് യുവാവിനെയും യുവതിയെയും മർദ്ദിച്ചത് അമ്പലവയൽ സ്വദേശിയ ജീവാന്ദൻ ആണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇവൻ നിന്റെ ആരാണ് എന്നു ചോദിച്ചായിരുന്നു ആക്രമണം. തന്റെ ഭർത്താവാണെന്ന് യുവതി പറയുന്നതും ആക്രമി യുവതിയുടെ മുഖത്തടിക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കാണാം. ഇന്ന് രാവിലെയാണ് ദ്യശ്യങ്ങൾ പുറത്തു വന്നത്. അവശനായി റോഡിൽ ഇരിക്കുകയാണ് യുവാവ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഭർത്താവിനെ ക്രൂരമായി മർദിക്കുന്നതിനെ ചോദ്യം ചെയ്ത യുവതിയെയും ഇയാൾ ആക്രമിച്ചു. അമ്പലവയലിൽ ഓട്ടോ ഡ്രൈവറായ ജീവാനന്ദ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിലേക്ക ഇയാളെ വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അമ്പലവയൽ സ്റ്റേഷനിൽ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.പരാതികളൊന്നും ലഭിക്കാത്തതിനാലാണ് നടപടികളൊന്നുമെടുക്കാത്തതെന്ന് പൊലീസ് പ്രതികരിച്ചു. പൊലീസ് കേസ് ഒതുക്കിത്തീർക്കുവാനാണ് ശ്രമിച്ചതെന്ന് ആരോപിണമുയർന്നിട്ടുണ്ട്. മർദ്ദനത്തിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചതോടെ പ്രതിഷേധങ്ങളും ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP