Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോറടിക്കാതെ വെള്ളമടിക്കാൻ വെറൈറ്റി പരീക്ഷണങ്ങളുമായി റീലോഡഡ് ആന്റപ്പൻ; ടിക് ടോക്ക് ഉണ്ണിയുടെ ക്യാരക്ടർ ടീസറിന് പിന്നാലെ മാർഗംകളിയിലെ റീലോഡഡ് ആന്റപ്പന്റെ ക്യാരക്ടർ ടീസറും പുറത്ത്

ബോറടിക്കാതെ വെള്ളമടിക്കാൻ വെറൈറ്റി പരീക്ഷണങ്ങളുമായി റീലോഡഡ് ആന്റപ്പൻ; ടിക് ടോക്ക് ഉണ്ണിയുടെ ക്യാരക്ടർ ടീസറിന് പിന്നാലെ മാർഗംകളിയിലെ റീലോഡഡ് ആന്റപ്പന്റെ ക്യാരക്ടർ ടീസറും പുറത്ത്

കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'മാർഗംകളി'യിലെ ക്യാരക്ടർ ടീസർ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ടീസറായി ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായി എത്തുന്ന ഹരീഷ് കണാരനെയാണ് പരിചയപ്പെടുത്തിയതെങ്കിൽ ഇപ്പോൾ എത്തിയിരിക്കുന്നത് നടൻ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന റീലോഡഡ് ആന്റപ്പൻ എന്ന രസികൻ കുടിയൻ കഥാപാത്രത്തെയാണ.

മാർഗംകളിയിൽ റീലോഡഡ് ആന്റപ്പൻ എന്ന രസികൻ കുടിയൻ കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുക. ബോറടിക്കാതെ വെള്ളമടിക്കാൻ വെറൈറ്റി പരീക്ഷണങ്ങൽ നടത്തുന്ന മദ്യപാനി എന്നാണ് റീലോഡഡ് ആന്റപ്പന് വിശേഷണം.

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗംകളി. നമിത പ്രമോദാണ് നായികയായി എത്തുന്നത്. ഈ കോമഡിപ്രണയ ചിത്രത്തിൽ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, സുരഭി സന്തോഷ്, സൗമ്യാമേനോൻ, ബിനു തൃക്കാക്കര തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

മന്ത്ര ഫിലിംസിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം ഗോപി സുന്ദറും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP