Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പറക്കാനൊരുങ്ങിയ വിമാനത്തിന്റെ എൻജിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്; വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയായ യുവാവിനെ പിടികൂടിയത് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനം നിർത്തി; സാഹസിക സംഭവം നൈജീരിയയിലെ ലാഗോസിൽ; ഇവന് പ്രാന്താണെന്ന് സമൂഹമാധ്യമങ്ങൾ; വൈറൽ വീഡിയോ

പറക്കാനൊരുങ്ങിയ വിമാനത്തിന്റെ എൻജിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്; വിമാനയാത്രക്കാരുടെ ജീവന് ഭീഷണിയായ യുവാവിനെ പിടികൂടിയത് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനം നിർത്തി; സാഹസിക സംഭവം നൈജീരിയയിലെ ലാഗോസിൽ; ഇവന് പ്രാന്താണെന്ന് സമൂഹമാധ്യമങ്ങൾ; വൈറൽ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

പറക്കാൻ ടാക്‌സിവേയിലൂടെ റൺവേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ ചിറകിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്. വിമാനത്തിന്റെ ജനലിലൂടെയാണ് യാത്രക്കാർ ആ കാഴ്ച കണ്ടത്. പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനയാത്രക്കാരുടെ ജീവന് മുഴുവൻ ഭീഷണിയാകുന്ന തരത്തിൽ ചിറകിൽ കയറിപ്പറ്റിയത്. ഒരു നിമിഷം കൈവിട്ടുപോയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നു. യാത്രക്കാർ വിമാന ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പെട്ടെന്ന് വിമാനം നിർത്തുകയായിരുന്നു. നൈജീരിയയിലെ ലാഗോസിലാണ് സംഭവം നടന്നത്.

എയർട്രാഫിക് കൺട്രോളിൽ നിന്ന് പറക്കാനുള്ള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ചിറകിൽ യുവാവിനെ കണ്ടത്. ക്യാബിൻ ക്രൂ അറിയിച്ചതിനെ തുടർന്ന് കൂടുതൽ അപകടങ്ങളുണ്ടാകാതിരിക്കാൻ പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്‌തെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലാഗോസിൽ നിന്ന് നൈജീരിയയിലെത്തന്നെ പോർട്ട് ഹർകോർട്ടിലേയ്ക്കുള്ള അസ്മൻ എയറിന്റെ ബോയ്ങ് 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിപ്പറ്റിയത്. വിമാന ചിറകിൽ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം എന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. ലഗേജുമായി എത്തിയ യുവാവിന്റെ ബാഗ് എൻജിന്റെ സമീപത്ത് നിന്ന് ലഭിച്ചു. മാനസികവിഭ്രാന്തിയുള്ള യുവാവാണ് വിമാനചിറകിൽ കയറിയത് എന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP