Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതിവിധിയുടെ പേരിൽ പള്ളിപിടിച്ചെടുക്കാൻ ഓർത്തഡോക്‌സ് സഭ; നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി യാ്‌കോബായ സഭ; ശക്തികേന്ദ്രമായ കോതമംഗലത്ത് യാക്കോബായക്കാരുടെ വമ്പൻ പ്രതിഷേധ റാലി

കോടതിവിധിയുടെ പേരിൽ പള്ളിപിടിച്ചെടുക്കാൻ ഓർത്തഡോക്‌സ് സഭ; നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി യാ്‌കോബായ സഭ; ശക്തികേന്ദ്രമായ കോതമംഗലത്ത് യാക്കോബായക്കാരുടെ വമ്പൻ പ്രതിഷേധ റാലി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഏകപക്ഷീയമായ കോടതി വിധി ചൂണ്ടിക്കാണിച്ച് യാക്കോബായ സഭയുടെ കീഴിലുള്ള പള്ളി പിടിച്ചെടുക്കുന്നതിനുള്ള ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കത്തിനെതിരെ യാക്കോബായ സഭയുടെ വ്യാപക പ്രതിഷേധം .ഓർത്തഡോക്‌സ് വിഭാഗം നടത്തുന്ന നീക്കങ്ങളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ശക്തി കേന്ദ്രങ്ങളിലൊന്നായ കോതമംഗലത്ത് യാക്കോബായ വിഭാഗം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോതമംഗലത്തെ വി.മർത്തമറിയം വലിയ പള്ളിയും, മാർതോമ ചെറിയ പള്ളിയും സംയുക്തമായിട്ടാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

വലിയ പള്ളിയിലെ വൈദീകരും വിശ്വാസികളും താഴെയുള്ള മാർ തോമ ചെറിയ പള്ളിയിലെത്തി കാത്തു നിന്ന വിശ്വാസികൾക്കൊപ്പം ചേർന്നു.പിന്നിട് ഇരു ദേവാലയങ്ങളിലെ വൈദികരുടെയും മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ മാർച്ച് ആരംഭിക്കുകയായിരുന്നു.കോതമംഗലത്തെ എല്ലാ യാക്കോബായ പള്ളികളിലും പ്രതിഷേധയോഗവും മാർച്ചും ഉണ്ടായിരുന്നു. യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പൽ സിനഡ് തീരുമാനത്തിലായിരുന്നു എല്ലാ പള്ളികളിലും മാർച്ച് സംഘടിപ്പിച്ചത്.യാക്കോബായക്കാരുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കിക്കില്ലെന്ന നിഷേധാത്മക പ്രസ്താവനയെ തള്ളി കളഞ്ഞാണ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഓർത്തഡോക്‌സ് വിഭാഗത്തിന് കിട്ടിയ പള്ളികളിൽ ഇനിയൊരു ശവം അടക്കുന്നതിന് സമ്മതിക്കുകയില്ലെന്ന പ്രസ്താവന സമൂഹത്തിൽ ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു.

യാക്കോബായ വിശ്വാസി മരണപ്പെട്ടാൽ കത്തിച്ചുകളയുകയോ, ഒഴുക്കി കളയുകയോ ചെയ്യുന്നതായിരിക്കും ഉചിതമെന്ന ഓർത്തഡോക്‌സ് വിഭാഗം കാതോലിക്കയായ മാർ തോമ പൗലോസ് രണ്ടാമന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് നെച്ചൂരും, വരിക്കോലിയിലും, മാന്ദാമംഗലത്തും, കായംകുളത്തും, കട്ടച്ചിറയിലും,കോലഞ്ചേരിയിലും പള്ളികൾ പിടിച്ചെടുത്ത് സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കാൻ അനുവദിക്കാതെ പൂട്ടിയിട്ടത്.വൈദീകരായ ഫാ.മോൻസി നിരവത്ത് കണ്ടത്തിൽ, ഫാ.ജോസ് പരുത്തുവയലിൽ, ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ഫാ.എൽദോസ് കാക്കനാട്ട്, ഫാ.ബിജൂ അരീക്കൽ, ഫാ.ബേസിൽ കുറ്റിക്കൽ, ഫാ.സെബി വലിയകുന്നേൽ എന്നിവരുടെയും, ട്രസ്റ്റിമാരുടെയും, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളുടെയും, യൂത്ത് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP