Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർക്കിടക വാവു ബലിയും സായൂജ്യപൂജയും; ദുരിതനിവാരണത്തിനായി മഹാമൃത്യുഞ്ജയ ഹോമം; രോഗശാന്തിക്കായി ഔഷധസേവ: ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രാധാന്യമർഹിക്കുന്ന കർക്കിടക മാസ പൂജകൾ...

കർക്കിടക വാവു ബലിയും സായൂജ്യപൂജയും; ദുരിതനിവാരണത്തിനായി മഹാമൃത്യുഞ്ജയ ഹോമം; രോഗശാന്തിക്കായി ഔഷധസേവ: ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രാധാന്യമർഹിക്കുന്ന കർക്കിടക മാസ പൂജകൾ...

എരുമേലി: ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് 2019 ജൂലൈ 31 ബുധനാഴ്ച രാവിലെ 6 മണി മുതൽ പുണ്യനദിയായ പമ്പയുടെ തീരത്ത് ബലി ദർപ്പണത്തിനും, പിതൃമോക്ഷപ്രാപ്തിക്കായി സായൂജ്യപൂജ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു. 

ദുരിതനിവാരണത്തിനായി മഹാമൃത്യുഞ്ജയ ഹോമം: രോഗശാന്തിക്കായി ഔഷധസേവ

ർക്കിടക മാസത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഔഷധ സേവയും ആപത് നിവാരണ യഞ്ജമായി മഹാ മൃത്യുഞ്ജയ ഹോമവും 2019 ഓഗസ്റ്റ് 4 (1994 കർക്കടകം 19) ഞായറാഴ്ച ഉത്രം നാളിൽ ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ പാലാ മോഹനൻ തന്ത്രി അവറുകളുടെ മുഖ്യകാർമികത്വത്തിലും മറ്റ് വൈദിക ശ്രേഷ്ഠരുടെ സഹകാർമികത്വത്തിലും നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് ഔഷധസേവയ്ക്ക് ശേഷം 9 മണിക്ക് ദർശനപ്രാധാന്യമർഹിക്കുന്ന കലശാഭിഷേകവും 9.30 ന് മഹാമൃത്യുഞ്ജയ ഹോമവും നടത്തപ്പെടുന്നു.

ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധക്കൂട്ടുകൾ പ്രത്യേകമായി തയ്യാറാക്കി ദേവന് നിവേദിച്ചതിന് ശേഷം ഭക്തജനങ്ങൾക്ക് വഴിപാടായി നൽകുന്നത് ഭക്തജനങ്ങളിൽ നിലനിൽക്കുന്ന ഉദരവ്യാധികളും മറ്റു രോഗ ദുരിതങ്ങളും വിട്ടുമാറുന്നതിനുള്ള ശ്രേഷ്ഠമായ ഔഷധമായാണ് കണക്കാക്കുന്നത്. ഔഷധ സേവയിലും ആപത്‌നിവാരണത്തിനായി നടത്തപ്പെടുന്ന മഹാമൃത്യുഞ്ജയ ഹോമത്തിലും പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ഭഗവത് സന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നതായി ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു.

ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം

പുണ്യനദിയായ പമ്പയുടെ തീരത്ത് ശബരിമലയ്ക്ക് ശേഷം പൂങ്കാവനത്തിൽ പതിനെട്ടാം പടിയോടുകൂടിയതാണ് ക്ഷേത്രം. പാപനാശിനിയായ പുണ്യനദി പമ്പയിൽ മുങ്ങി പതിനെട്ടു പടികയറി ശ്രീ ധർമ ശാസ്താവിനെ ദർശിച്ച് അനുഗ്രഹകടാക്ഷം നേടുവാൻ സ്ത്രീ-പുരുഷഭേദമന്യേ ഏവർക്കും സാധിക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പുരാതനമായ ഈ ക്ഷേത്രം. എരുമേലിയിൽ നിന്നും ശബരിമല പാതയിലൂടെ 13 കീലോമീറ്റർ സഞ്ചരിച്ചാൽ മുക്കൂട്ടുതറ വഴി ഇടകടത്തിയിൽ എത്തിച്ചേരാം. ഇടകടത്തി ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെയാണ് ഇടകടത്തി (ആറാട്ടുകടവ്) ശ്രീ ധർമ ശാസ്താ ക്ഷേത്രം.

മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഈ ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന പുണ്യനദിയായ പമ്പാനദിയിലായതിനാൽ ഈ പ്രദേശം ആറാട്ടുകടവ് എന്ന പേരിൽ അറിയപ്പെടുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ:-

നാരങ്ങാവിളക്ക് - എല്ലാ മാസവും ആദ്യവെള്ളിയാഴ്ച, ആയില്യപൂജ - എല്ലാമാസവും ആയില്യം നാളിൽ, ശനീശ്വര പൂജ - എല്ലാമാസവും അവസാനത്തെ ശനിയാഴ്ച, മേടം വിഷു (കണികാണിക്കൽ), വിശേഷാൽപൂജകൾ, കർക്കിടകം - കറുത്തവാവ് ബലിതർപ്പണം, കർക്കിടകം - ഉത്രംനാൾ മഹാമൃത്യുഞ്ജയഹോമവും ഔഷധസേവയും, ചിങ്ങം - ചതുർഥി ദിനം വിനായക ചതുർഥി, കന്നി - വിജയദശമി (വിദ്യാരംഭം), വൃശ്ചികം - കാർത്തികവിളക്കും പൊങ്കാല മഹോത്സവവും, വൃശ്ചികം/ധനു - മലപൂജ, മീനം - ഉത്രം തിരുവുത്സവം ആറാട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP