Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് ഭരിച്ചിരുന്നപ്പോ നടന്നിട്ടില്ല! പിന്നെയാ ഇപ്പോ; ഓർത്താൽ നന്ന്; യൂണിവേഴ്‌സിറ്റി കോളേജ് മാറ്റുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി; കെഎസ്‌യുവിന്റെ സമരം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പിണറായി വിജയന്റെ പരിഹാസം

യുഡിഎഫ് ഭരിച്ചിരുന്നപ്പോ നടന്നിട്ടില്ല! പിന്നെയാ ഇപ്പോ; ഓർത്താൽ നന്ന്; യൂണിവേഴ്‌സിറ്റി കോളേജ് മാറ്റുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി; കെഎസ്‌യുവിന്റെ സമരം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പിണറായി വിജയന്റെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷങ്ങളുടെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കെ.എസ്.യുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.യുക്കാർ സമരം നടത്തുന്നത് എന്തിനാണെന്ന് ഇതുവരെയും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് അവിടെ പ്രവർത്തിക്കരുത് എന്നാണ് ആവശ്യമെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.

'സമരം നടത്തുന്നവരുടെ ആവശ്യമെന്താണെന്ന് ഇതേവരെ പിടികിട്ടിയിട്ടില്ല. യൂണിവേഴ്സിറ്റി കോളേജ് പൂർണമായി അവസാനിപ്പിക്കുക എന്നാണെങ്കിൽ, ഈ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം ഗവൺമെന്റ് നയിച്ചിരുന്ന കാലത്ത് ആ ആഗ്രഹത്തോടെ പുറപ്പെട്ട നടപടികൾ അത് പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതോർക്കുന്നത് നല്ലതാണ്. പിന്നെ ഇക്കാലത്ത് അത് ഒട്ടും നടക്കില്ല. അതാണ് വ്യക്തമാക്കാനുള്ളത്'

നേരത്തെ കെ.എസ്.യു സമരത്തെ വിമർശിച്ച് ഡിവൈഎഫ്ഐയും രംഗത്ത് വന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവത്തിന്റെ പേരിൽ കോൺഗ്രസ് സംസ്ഥാനത്ത് കലാപം അഴിച്ചുവിടുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.കെ.എസ്.യു നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവർ മുന്നോട്ടുവെയ്ക്കുന്നില്ല.

എന്ത് ആവശ്യം ഉന്നയിച്ചാണ് ഇവർ സമരം നടത്തുന്നത്?, ഇവരുടെ ഡിമാൻഡ് എന്താണ്?, പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് ഇവർ സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തിന്റെ മറവിൽ കലാപം അഴിച്ചുവിടാനാണ് കോൺഗ്രസ് പദ്ധതി. കോളേജ് വീണ്ടും തുറക്കുന്ന ദിവസമായ നാളെ വ്യാപക അക്രമം അഴിച്ചുവിടാനാണ് തീരുമാനമെന്നതിന് തെളിവാണ് കെ.എസ്.യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനമെന്നും റഹീം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP