Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണം; സ്റ്റാംപ് ഡ്യൂട്ടി സംബന്ധിച്ച് നിലനിന്നിരുന്നത് സർക്കാർ വകുപ്പുകളിലെ ആശയക്കുഴപ്പം മാത്രം; സംസ്ഥാന സർക്കാരുമായി സൂക്ഷിക്കുന്നത് ദൃഡമായ ബന്ധം തന്നെ; ബിസിനസ് പങ്കാളികളും സർക്കാരും എന്ന നിലയിൽ പ്രവർത്തിക്കുന്നതും പരസ്പരം മനസ്സിലാക്കി; ചെന്നൈയിലേക്ക് മാറാൻ ഉദ്ദേശമില്ല; ജാപ്പനീസ് കാർ ഭീമൻ നിസാൻ കേരളം വിടുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മറുനാടനോട് പ്രതികരിച്ച് അധികൃതർ

ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണം; സ്റ്റാംപ് ഡ്യൂട്ടി സംബന്ധിച്ച് നിലനിന്നിരുന്നത് സർക്കാർ വകുപ്പുകളിലെ ആശയക്കുഴപ്പം മാത്രം; സംസ്ഥാന സർക്കാരുമായി സൂക്ഷിക്കുന്നത് ദൃഡമായ ബന്ധം തന്നെ; ബിസിനസ് പങ്കാളികളും സർക്കാരും എന്ന നിലയിൽ പ്രവർത്തിക്കുന്നതും പരസ്പരം മനസ്സിലാക്കി; ചെന്നൈയിലേക്ക് മാറാൻ ഉദ്ദേശമില്ല; ജാപ്പനീസ് കാർ ഭീമൻ നിസാൻ കേരളം വിടുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മറുനാടനോട് പ്രതികരിച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലേക്ക് വൻകിട കമ്പനികൾ എത്തുന്നില്ലെന്ന ചീത്തപ്പേര് മാറ്റിക്കൊണ്ടായിരുന്നു. ജാപ്പനീസ് കാർ വിപണിയിലെ ഭീമന്മാരായ നിസാൻ തിരുവനന്തപുരത്തേക്ക് നിസ്സാൻ മോട്ടോർ കോർപ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവർത്തനങ്ങൾക്കം ഗവേഷണങ്ങൾക്കുമുള്ള ആഗോള കേന്ദ്രമായി മാറാൻ തയ്യാറെടുത്തത്. എന്നാൽ കമ്പനിയും കേരള സർക്കാരും തമ്മിൽ അത്ര നല്ല രസത്തിലല്ല എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് തെറ്റാണ് എന്ന് വിശദീകരിച്ച് കമ്പനി തന്നെ ഇപ്പോൾ രംഗ്തത് എത്തുകയാണ്. കേരളം വിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്നാണ് പ്രോജക്റ്റ് സംബന്ധിച്ച് നിസാൻ അധികൃതർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്.

സ്റ്റ്ാംപ് ഡ്യൂട്ടി സംബന്ധിച്ചായിരുന്നു ഇതിൽ പ്രധാനമായി ഉണ്ടായിരുന്ന ആരോപണം. കേരളത്തിൽ പ്രവർത്തിക്കാൻ എത്തുമ്പോൾ തങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാംപ് ്ഡ്യൂട്ടി ഇളവ് ബാധകമാകുമോ എന്നായിരുന്നു ആശയക്കുഴപ്പം. ഇത് തന്നെ നിസാനും സർക്കാരും തമ്മിലുണ്ടായിരുന്ന ഒരു ആശയരക്കുഴപ്പമല്ല. സർ്ക്കാരിലെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ആശയക്കുഴപ്പമാണ് ഇതിൽ ഉണ്ടായിരുന്നത്. കമ്പനിക്ക് ടെക്‌നോപാർക്കിൽ സ്ഥലമില്ലാത്തതുകൊണ്ട് മാത്രമാണ് ഇത്തരം ഒരു ആശയക്കുഴപ്പം ഉണ്ടായത്. പിന്നീട് ഇൻഫോസിസിന്റെ ക്യാമ്പസിൽ ഉപ കരാറുണ്ടാക്കി അവിടെ പ്രവർത്തിക്കുന്നു എന്നതായിരുന്നു സ്റ്റാംപ് ഡ്യൂട്ടി ഇളവ് കിട്ടുമോ എന്ന ആശയക്കഉഴപ്പത്തിലേക്ക് എത്തിച്ചത്.

ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കാനായി ടെക്നോപാർക്കിൽ എ ഗ്രേഡ് സ്പേസ് ഇല്ലാത്തതിനാൽ ടെക്ടോപാർക്കിലെ ഇൻഫോസിസ് കാമ്പസിൽ താൽക്കാലികമായാണ് ഇപ്പോൾ നിസ്സാൻ ഓഫീസ് പ്രവർത്തിക്കുന്നത്. സ്റ്റാബ് ഡ്യൂട്ടി രജിസ്ട്രേഷൻ ഫീസിൽ ഇളവ് നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇതിന് ശേഷം ആശയക്കുഴപ്പം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി തന്നെ ഏതാനം ആഴ്ചകൾക്ക് മുൻപ് സർക്കാർ തലത്തിൽ ഒരു യോഗം വിളിക്കുകയും കാര്യങ്ങൾ പരിഹരിക്കുകയും ചെയ്തു എന്നാണ് കമ്പനി വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ജീവനക്കാർക്ക് യാത്ര ചെയ്യേണ്ടതുണ്ട്. എന്നാൽ, ഡൽഹി, ചെന്നൈ ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങൾ കുറവാണെന്നതും ഈ ആഗോള കമ്പനിയെ കുഴപ്പത്തിലാക്കുന്നു. മാത്രമല്ല, തിരുവനന്തപുരത്തു നിന്നും ഉയർന്ന വിമാനക്കൂലിയും മറ്റും നിസ്സാൻ ജീവനക്കാരെ ബാധിക്കുന്നതായി കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന കാര്യമാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത് എന്നായിരുന്നു ഉയർന്ന മറ്റൊരു ആരോപണം. എന്നാൽ അത് കേരളത്തിൽ എത്തുന്ന എല്ലാ കമ്പനികളും നേരിടുന്ന ഒരു പ്രശ്‌നമാണ് എന്ന് നിസാനും മനസ്സിലാക്കുന്നു. എന്നാൽ സർക്കാർ തലത്തിൽ ഉള്ള ഇടപെടലുകൾ ഇതിന് പരിഹാരമാകും എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.

തിരുവനന്തപുരത്ത് നിസാൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകില്ല. അത് ഇവിടെ തന്നെ കാണും. ഈ പ്രോജക്റ്റിൽ സർക്കാരുമായി ഉണ്ടാക്കിയ കരാർ പരിപൂർണമായി പാലിക്കുകയും അതിനോട് കമ്പനിക്കുള്ള ആത്മാർതഥയിൽ തെല്ല് പോലും കുറവുണ്ടാവുകയില്ലെന്നും കമ്പനി വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP