Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗസ്റ്റ് അദ്ധ്യാപികയ്ക്ക് ശമ്പള കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 5.37 ലക്ഷം രൂപ അധികൃതർ നിക്ഷേപിച്ചത് മറ്റൊരാളുടെ അക്കൗണ്ടിൽ; പിഴവ് പറ്റിയത് 'സ്പാർക്ക്' സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ ശമ്പള ബില്ലിൽ; ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത് പണം ലഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പരാതികളിൽ പരിഹാരം കാണാത്തതിനാൽ

ഗസ്റ്റ് അദ്ധ്യാപികയ്ക്ക് ശമ്പള കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 5.37 ലക്ഷം രൂപ അധികൃതർ നിക്ഷേപിച്ചത് മറ്റൊരാളുടെ അക്കൗണ്ടിൽ; പിഴവ് പറ്റിയത് 'സ്പാർക്ക്' സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ ശമ്പള ബില്ലിൽ; ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത് പണം ലഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പരാതികളിൽ പരിഹാരം കാണാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അക്കൗണ്ട് മാറി നിക്ഷേപിച്ച ശമ്പളക്കുടിശ്ശിക തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് ഗസ്റ്റ് അദ്ധ്യാപിക ഹൈക്കോടതിയിൽ. ശമ്പള കുടിശ്ശിക ഇനത്തിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന 5.37 നൽകാൻ ഹയർസെക്കൻഡറി വിദ്യാഭ്യാസ റീജണൽ ഡയറക്ടറോടും സ്‌കൂളധികൃതരോടും ട്രഷറി ഉദ്യോഗസ്ഥരോടും നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ പയ്യന്നൂരിലെ കെ.എ. ഗ്രീഷ്മ ഹൈക്കോടതിയിലെത്തിയത്. സ്‌കൂൾ അധികൃതർ ഈ തുക മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണ് ഗ്രീഷ്മയ്ക്ക് വിനയായത്.

2015 മുതൽ 2018 വരെയാണ് ഗ്രീഷ്മ സ്‌കൂളിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലിചെയ്തത്. 2018-ൽ ജോലി രാജിവെച്ചു. ശമ്പളക്കുടിശ്ശികയ്ക്ക് അപേക്ഷയും നൽകി. 'സ്പാർക്ക്' സോഫ്റ്റ്‌വേറിലാണ് ശമ്പളബിൽ തയ്യാറാക്കിയത്. ബിൽപ്രകാരം ട്രഷറിയിൽനിന്ന് കൈമാറിയ തുക പിൻവലിക്കാൻ ബാങ്കിൽച്ചെന്നപ്പോഴാണ് അതു മറ്റൊരാളുടെ അക്കൗണ്ടിലാണ് പോയതെന്ന് മനസ്സിലായത്.

ട്രഷറിവഴി തുക ഫെഡറൽ ബാങ്കിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പോയത്. അതിൽ 4.22 ലക്ഷംരൂപ ഉടൻതന്നെ ആ വ്യക്തി പിൻവലിച്ചു. ഹയർസെക്കൻഡറി സ്‌കൂൾ, ട്രഷറി, ബാങ്ക് അധികൃതർ എന്നിവർക്ക് 2019 ഏപ്രിൽ 12-ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഹയർസെക്കൻഡറി വിദ്യാഭ്യാസ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, തായിനേരി എസ്.എ.ബി.ടി.എം. ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ, പ്രഥമാധ്യാപകൻ, പയ്യന്നൂരിലെ സബ് ട്രഷറിയിലെ ട്രഷറി ഓഫീസർ, ഫെഡറൽ ബാങ്ക് മാനേജർ, പയ്യന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്കെതിരേയാണ് ഹർജി. പണം ട്രഷറിയിൽനിന്ന് ബാങ്കിലെത്തിയ ദിവസംമുതൽ 12 ശതമാനം പലിശ സഹിതം തുക നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. തുക നൽകാൻ കോടതി എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP