Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ട് പോയത് കാമുകനുമായി ചേർന്ന്; അംബികയേയും കുഞ്ഞിനേയും മോചിപ്പിക്കാൻ മുഹമ്മദ് സെയ്ദ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ; സിനിമാ മോഹവുമായി കുഞ്ഞിനെ കടത്തിയ കമിതാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത് എട്ട് മണിക്കൂറിന് ശേഷം

മൂന്ന് വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ട് പോയത് കാമുകനുമായി ചേർന്ന്; അംബികയേയും കുഞ്ഞിനേയും മോചിപ്പിക്കാൻ മുഹമ്മദ് സെയ്ദ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ; സിനിമാ മോഹവുമായി കുഞ്ഞിനെ കടത്തിയ കമിതാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത് എട്ട് മണിക്കൂറിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മൂന്നു വയസ്സുകാരിയെ വീട്ടുജോലിക്കാരിയും കാമുകനും ചേർന്ന് തട്ടിക്കൊണ്ടു പോയത് സിനിമ നിർമ്മിക്കാനുള്ള പണം സമാഹരിക്കാനായി. 60 ലക്ഷം രൂപയാണ് ഇവർ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ ഷേണായി നഗറിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് രക്ഷപെടുത്തിയത് എട്ട് മണിക്കൂറിന് ശേഷം. ചെന്നൈയിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയുള്ള തീരദേശ ഗ്രാമമായ കോവാലത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.  പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കമിതാക്കളെയും അറസ്റ്റ് ചെയ്തു. ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുഹമ്മദ് സെയ്ദ് (30), അംബിക (28) എന്നിവരാണ് പിടിയിലായത്. ഷേണായ് നഗറിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.

ഷേണായ് നഗറിലെ എൻജിനിയർ-ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ ജോലിക്കുനിന്നിരുന്ന അംബിക അവിടെനിന്നാണ് മൂന്നുവയസ്സുള്ള പെൺകുട്ടിയെ കടത്തിയത്. ഉച്ചയ്ക്ക് സ്‌കൂൾവിട്ടുവന്ന കുട്ടിയെയും കൂട്ടി അംബിക കടയിൽ പോയിരുന്നു. ഇരുവരെയും കാണാത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ നന്ദിനി അന്വേഷണം ആരംഭിച്ചു. ഇതിനിടെ നന്ദിനിയുടെ ഫോണിലേക്ക് അംബികയുടെ വിളിയെതത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു അംബിക പറഞ്ഞത്. ഉടൻ തന്നെ നന്ദിനി വിവരം ഭർത്താവായ അരുൾരാജിനെ അറിയിച്ചു. അംബികയുടെ ഫോണിൽ നിന്നും വീണ്ടും ദമ്പതികൾക്ക് വിളി എത്തി.

ഇത്തവണ സംസാരിച്ചത് ഒരു പുരുഷനായിരുന്നു. അംബികയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്നും ഇവരെ വിട്ടുകിട്ടാൻ 60 ലക്ഷം രൂപ പണമായി നൽകണമെന്നും ഫോണിൽ സന്ദേശമെത്തി. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ അംബിക കുട്ടിയുമായി കാറിൽ കയറുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. ഈ കാർ സെയ്ദിന്റെതാണെന്ന് കണ്ടെത്തിയ പൊലീസ് രാത്രിതന്നെ കാർ പിന്തുടർന്ന് പിടികൂടി. പിടിയിലായ സെയ്ദ് കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് കോവളത്തിനടുത്തുള്ള റിസോർട്ടിൽനിന്ന് രക്ഷിച്ചു.

സിനിമാമോഹവുമായി നടന്നിരുന്ന സെയ്ദും അംബികയും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനായി യുട്യൂബിൽ തട്ടിക്കൊണ്ടുപോകലുകളുടെ വീഡിയോകൾ കണ്ട് പഠിച്ചതായി പ്രതികൾ സമ്മതിച്ചു. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ദമ്പതിമാർ അംബികയെ ജോലിക്കെടുത്തത്. ഇവരുടെ പൂർവപശ്ചാത്തലമോ മറ്റുവിവരങ്ങളോ അന്വേഷിക്കാതെ ജോലിക്ക് നിയമിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്ക് ആളുകളെ നിയമിക്കുമ്പോൾ പൊലീസ് സഹായത്തോടെ അവരെപ്പറ്റി അന്വേഷിക്കാവുന്നതാണ്. ആയിരം രൂപ മുടക്കിൽ പൊലീസിന്റെ വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിക്കും. സംഭവത്തെ തുടർന്ന് വീട്ടുജോലിക്ക് ആളുകളെ വെക്കുമ്പോൾ നന്നായി അനേഷിച്ച ശേഷം വേണം എന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP