Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിച്ചിരുന്ന കാലത്ത് ബാബുവിനെ കൊണ്ട് നേട്ടമുണ്ടാക്കിയവർ ഇന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല; എഴുതി എഴുതി കാഞ്ഞങ്ങാട്ടുകാരുടെ ഉള്ളിൽ കയറിയ പത്രപ്രവർത്തകന്റെ രക്ഷകരായി അവതരിച്ചവരും കൈവിട്ടു; അകാലത്തിൽ വിടവാങ്ങി മൂന്നുവർഷം തികയുമ്പോഴും വീടില്ലാതെ കുടുംബം; സർക്കാർ ഭൂമിയിൽ വീട് നിർമ്മാണം പൂർത്തിയായിട്ടും കൈമാറാൻ കാലതാമസം; വീടിന് ചുറ്റും കാട് കയറുമ്പോൾ കണ്ണീരോടെ ബി.സി.ബാബുവിന്റെ കുടുംബം

ജീവിച്ചിരുന്ന കാലത്ത് ബാബുവിനെ കൊണ്ട് നേട്ടമുണ്ടാക്കിയവർ ഇന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല; എഴുതി എഴുതി കാഞ്ഞങ്ങാട്ടുകാരുടെ ഉള്ളിൽ കയറിയ പത്രപ്രവർത്തകന്റെ രക്ഷകരായി അവതരിച്ചവരും കൈവിട്ടു; അകാലത്തിൽ വിടവാങ്ങി മൂന്നുവർഷം തികയുമ്പോഴും വീടില്ലാതെ കുടുംബം; സർക്കാർ ഭൂമിയിൽ വീട് നിർമ്മാണം പൂർത്തിയായിട്ടും കൈമാറാൻ കാലതാമസം; വീടിന് ചുറ്റും കാട് കയറുമ്പോൾ കണ്ണീരോടെ ബി.സി.ബാബുവിന്റെ കുടുംബം

രഞ്ജിത്ത് ബാബു

 കാസർഗോഡ്: തറവാട്ട് വീട്ടിൽ കൂട്ടുകുടുംബമായി കഴിയുമ്പോൾ ബി.സി.ബാബുവിന്റെ കുടുംബം കരച്ചിലിന്റെ വക്കിലാണ്. ജീവിച്ചിരുന്ന കാലത്ത് എഴുത്തിലൂടെ വിസ്മയിപ്പിച്ച കാഞ്ഞങ്ങാട്ടുകാരുടെ പ്രിയ പത്രപ്രവർത്തകന്റെ കുടുംബത്തിന് സ്വന്തമായി ഒരുവീട് എന്ന സ്വപ്‌നം അകലെയാണ്. വീടുപണി പൂർത്തിയായിട്ടും ബാബുവിന്റെ കുടുംബത്തിന് വീട് കൈമാറിയില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവ് വാഗ്ദാനം ചെയ്ത കുടുംബ സഹായസമിതി പിന്നീട് തിരിഞ്ഞ് നോക്കിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബാബുവിന്റെ കുടുംബത്തിന് നൽകിയ തുകയും സംശയത്തിന്റെ നിഴലിലായി.

അകാലത്തിൽ മരണമടഞ്ഞ ബി.സി. ബാബു എന്ന മാധ്യമ പ്രവർത്തകനെ കാഞ്ഞങ്ങാട്ടുകാർക്ക് മറക്കാനാകില്ല. എന്നാൽ ബാബുവിന്റെ കുടുംബത്തിന്റെ രക്ഷകരായി അവതരിച്ചവർ ഇപ്പോഴവരെ കൈവിട്ട അവസ്ഥയിലാണ്. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകരിൽ എഴുത്തുകൊണ്ടും ജനപ്രീതികൊണ്ടും അഗ്രഗണ്യനായിരുന്നു ഒരു പ്രാദേശിക പത്രത്തിന്റെ തലപ്പത്തുള്ള ബി.സി. ബാബു. മൂന്ന് വർഷം മുമ്പ് മരണമടഞ്ഞ ബാബു ഗുരുവനം ദേശത്ത് ഒരു വീട് നിർമ്മിച്ചു കൊണ്ടിരിക്കയായിരുന്നു. സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമിയിലായിരുന്നു വീട് നിർമ്മാണം.

ഒരു പെൺകുട്ടിയുൾപ്പെടെ ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുംബമായിരുന്നു ബാബുവിന്റേത്. വീട് നിർമ്മാണം കുടുംബ സഹായ സമിതി ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ട് മാസങ്ങളായി. പല ഉദാരമതികളും അതിനായി പണവും നൽകിയിരുന്നു. എന്നാൽ പൂർത്തിയായ വീട് ഇതുവരെ ബാബുവിന്റെ കുടുംബത്തിന് കൈമാറിയിട്ടില്ല. കരാറുകാരന് പണം നൽകാനുണ്ടെന്നതാണ് കാരണം. വീട് നിർമ്മാണത്തിന് ബാബു എടുത്ത ഹൗസിങ് സൊസൈറ്റിയുടെ വായ്പയും തീർപ്പാക്കിയിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അഞ്ച് ലക്ഷം രൂപ എന്തിന് ചിലവഴിച്ചുവെന്നും അറിയില്ല. കുടുംബത്തിന് നേരിട്ട് ഒരു സഹായവും ലഭിച്ചിട്ടുമില്ല.

നിർമ്മാണം പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ കുടുംബത്തോട് പറഞ്ഞുവെന്നാണ് ഒരു കമ്മിറ്റി അംഗം നൽകുന്ന മറുപടി. കരാറുകാരന് നൽകാനുള്ള പണത്തിന് ബാങ്കിൽ മുടങ്ങിയ വായ്പക്ക് നോട്ടീസ് വന്നാലും കുടുംബം എന്തു ചെയ്യണം? . ഒരു കാലത്ത് കെ.എസ്. യു. നേതാവായിരുന്ന ബി.സി. ബാബുവിന്റെ തറവാട്ട് വീട്ടിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അമ്മയേയും മക്കളേയും ഭാര്യയേയും ആശ്വസിപ്പിച്ചിരുന്നു. കുടുംബ സംരക്ഷണ പ്രവർത്തനത്തിനായി അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്.

ഗുരുവനത്ത് പണിത വീടിന് ചുറ്റും കാട് കയറുകയാണ്. പെയ്ന്റ് പോലും നശിച്ചു പോകാനുള്ള സാഹചര്യമാണുള്ളത്. കാഞ്ഞങ്ങാട്ടെ പൊതു സമൂഹം അടങ്ങിയതായിരുന്നു കുടുംബസഹായ സമിതി. നഗരസഭാ ചെയർമാൻ വി.വി. രമേശൻ, മെട്രോ മുഹമ്മദ് ഹാജി, സി.കെ. ശ്രീധരൻ തുടങ്ങിയവർ രക്ഷാധികാരികളും എച്ച് ഗോഗുൽദാസ് കമ്മത്ത് ചെയർമാനും മറ്റ് നിരവധി പേർ ഭാരവാഹികളുമായ കമ്മിറ്റിയായിരുന്നു വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കാഞ്ഞങ്ങാട്ടെ പൗരാവലിക്ക് മറക്കാനാവാത്ത പത്രപ്രവർത്തകനാണ് ബി.സി. ബാബു. എന്നാൽ ജീവിച്ച കാലത്ത് ബാബുവിനെ കൊണ്ട് നേട്ടം കൊയ്തവർ അദ്ദേഹത്തെ മറന്നു പോവുകയാണ്.

ബാബു ഇല്ലാതായിട്ട് വരുന്ന ഡിസംബറിൽ മൂന്ന് വർഷം തികയുകയാണ്. വാർത്തകളിലൂടെ നേടിയ പ്രസിദ്ദിഖും ഊഷ്മളമായ സൗഹൃദങ്ങൾക്കുമപ്പുറം സമ്പാദ്യം ഒന്നുമില്ലാതെ അകാലത്തിൽ വിടപറയുകയായിരുന്നു. ബാബുവിന്റെ കുടുംബം വെള്ളിക്കോത്തെ തറവാട്ട് വീട്ടിൽ കൂട്ടുകുടുംബമായി കഴിയുകയാണ്. ബാബുവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സ്വപ്നമായിരുന്നു ഒരു വീട്. അത് ഇനിയും കുടുംബത്തിന് നൽകാത്തത് എന്തിന്റെ പേരിലായാലും നീതീകരിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP