Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോസ് ആഞ്ജൽസിലെ വിമാനത്താവളത്തിൽ വെച്ച് ഞാൻ പൂജയെ കണ്ടു, പരിചയം പുതുക്കി; ആദ്യകാഴ്ചയിൽ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി.. പരസ്പ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാൻ തുടങ്ങി; ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങൾ വേണം, കുറച്ച് സമയമേയുള്ളൂ; പൂജയുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് നവാബ്

ലോസ് ആഞ്ജൽസിലെ വിമാനത്താവളത്തിൽ വെച്ച് ഞാൻ പൂജയെ കണ്ടു, പരിചയം പുതുക്കി; ആദ്യകാഴ്ചയിൽ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി.. പരസ്പ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാൻ തുടങ്ങി; ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങൾ വേണം, കുറച്ച് സമയമേയുള്ളൂ; പൂജയുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് നവാബ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മലയാളത്തിൽ ചന്ദ്രലേഖ, മേഘം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. കീർത്തിചക്ര എന്ന ചിത്രത്തിൽ വില്ലനായെത്തിയ താരമാണ് നവാബ്. കൂടാതെ മറ്റ് മലയാളം സിനിമകളിലും നവാബ് താരമായി. അടുത്തിടെ ഇരുവരും തമ്മിലുള്ള വിവാഹം ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ആദ്യ കാഴ്ചയിൽത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ പൂജയുമായുള്ള പ്രണയകഥ തുറന്നുപറയുകയാണ് നവാബ്. 'എനിക്ക് പൂജയെ ഇരുപത് വർഷങ്ങളായി അറിയാം. എന്നാൽ വർഷങ്ങൾക്ക് ശേഷം ലോസ് ആഞ്ജൽസിലെ വിമാനത്താവളത്തിൽ വെച്ച് ഞാൻ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയിൽ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാൻ തുടങ്ങി.'

'എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യർഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാൻ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്.'

'അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചത്. എല്ലാം യാദൃശ്ചികം' -നവാബ് പറഞ്ഞു. ഇരുവരും വിവാഹ വാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ലളിതമായി തന്നെ താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അടുത്തിടെ ബോളിവുഡിലെ ഗോസിപ്പ് ചർച്ചകളിൽ നിറഞ്ഞ് നിന്നത് നടി പൂജ ബത്രയും നവാബ് ഷാ യും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് നേരത്തെ പാപ്പരാസികൾ കണ്ടെത്തിയിരുന്നു. പിന്നാലെ പൂജ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിൽ നവാബിനെ കണ്ടതോടെ സംശയം മാറി. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹത്തിന് ഒരുങ്ങുകയാണെന്നും സൂചന കിട്ടി. പിന്നാലെ മാധ്യമങ്ങളെല്ലാം താരവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചു. പ്രണയ സാഫല്യത്തിനൊടുവിൽ വിവാഹത്തിലൂടെ പൂജയും നവാബും ഒന്നിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP