Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ലുക്ക് ഉണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ്'; ചിരിപ്പിക്കാൻ പൃഥ്വിരാജ് എത്തുന്നു; ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസർ പുറത്ത്

'ലുക്ക് ഉണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ്'; ചിരിപ്പിക്കാൻ പൃഥ്വിരാജ് എത്തുന്നു; ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസർ പുറത്ത്

കൊച്ചി: പ്രേക്ഷകരെ ചിരിപ്പിക്കാൻ പൃഥ്വിരാജ് എത്തുന്നു. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിൽ കോമഡി വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ചിത്രം ഒരു കോമഡി ആക്ഷൻ എന്റെടെയ്‌നറായിരുക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീതം 4മ്യിൂസിക്സ്, എഡിറ്റിങ് അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ.

ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ്, തമിഴ് നടൻ സച്ചിൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രം ഓണത്തിന് തിയെറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP