Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനന്ദി ബെൻ മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിലേക്ക്; പശ്ചിമ ബംഗാളിൽ ഗവർണറായി എത്തുക ജഗദീപ് ധൻവാർ; നാഗാലാന്റിൽ നാഗാ ഉടമ്പടി ചർച്ചകളിൽ കേന്ദ്ര പ്രതിനിധി ആയിരുന്ന ആർ എൻ രവിയും; ത്രിപുരയിലും ബീഹാറിലും പശ്ചിമ ബംഗാളിലും പുതിയ ഗവർണർമാർ

ആനന്ദി ബെൻ മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിലേക്ക്; പശ്ചിമ ബംഗാളിൽ ഗവർണറായി എത്തുക ജഗദീപ് ധൻവാർ; നാഗാലാന്റിൽ നാഗാ ഉടമ്പടി ചർച്ചകളിൽ കേന്ദ്ര പ്രതിനിധി ആയിരുന്ന ആർ എൻ രവിയും; ത്രിപുരയിലും ബീഹാറിലും പശ്ചിമ ബംഗാളിലും പുതിയ ഗവർണർമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപി നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദി ബെൻ പട്ടേലിനെ ഉത്തർപ്രദേശ് ഗവർണറായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ മധ്യപ്രദേശ് ഗവർണറായിരുന്നു ആനന്ദി ബെൻ പട്ടേൽ. ആനന്ദിബെൻ പട്ടേലിന് പകരം ബിഹാർ ഗവർണറായിരുന്ന ലാൽജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവർണറായി നിയമിച്ചത്. പശ്ചിമബംഗാൾ, ത്രിപുര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു. പശ്ചിമ ബംഗാളിൽ ജഗ്ദീപ് ധൻഖറിനേയും ത്രിപുരയിൽ രമേശ് ബയസിനെയും പുതിയ ഗവണർമാരായി നിയമിച്ചിട്ടുണ്ട്.

ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. ജഗദീപ് ധൻകറാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവർണർ. സുപ്രിംകോടതി അഭിഭാഷകനാണ് ധൻകർ. രാജസ്ഥാനിൽനിന്നുള്ള ധൻകർ, 1990ൽ 6 മാസമാണു കേന്ദ്ര മന്ത്രിയായിരുന്നത്; ജനതാ ദൾ എസിലും കോൺഗ്രസിലുമായിരുന്നു. 2003ൽ ബിജെപിയിൽ ചേർന്നു.

പശ്ചിമ ബംഗാളിൽ കേസരി നാഥ് ത്രിപാഠിക്ക് പകരമാണ് ജഗദീപിന്റെ നിയമനം. രമേഷ് ബയസാണ് ത്രിപുരയുടെ പുതിയ ഗവർണർ. നിലവിലെ ഗവർണർ കപ്താൻ സിങ് സോളങ്കിയെ മാറ്റി. നാഗാലാൻഡ് ഗവർണറായി പത്മനാഭ ആചാര്യക്ക് പകരം ആർ എൻ രവിയെയും നിയമച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോ മുൻ സ്‌പെഷൽ ഡയറക്ടർ ആയിരുന്നു ആർ.എൻ.രവി. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി, നാഗാ ഉടമ്പടി ചർച്ചകളിൽ കേന്ദ്ര പ്രതിനിധിയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP