Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനിഷ്ട സംഭവങ്ങൾക്ക് പ്രധാന കാരണം വാട്‌സാപ്പ് സന്ദേശങ്ങൾ; പരിഹരിക്കാൻ വിശദ പഠനത്തിന് നിയമ വകുപ്പിന് ഉത്തരവ്; ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ ഉടൻ സഭയിൽ

അനിഷ്ട സംഭവങ്ങൾക്ക് പ്രധാന കാരണം വാട്‌സാപ്പ് സന്ദേശങ്ങൾ; പരിഹരിക്കാൻ വിശദ പഠനത്തിന് നിയമ വകുപ്പിന് ഉത്തരവ്; ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ ഉടൻ സഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നിയമം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ഈ വിഷയത്തിൽ സുപ്രീംകോടതി നിർദ്ദേശം വന്ന് ഒരുവർഷത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ആൾകൂട്ട കൊലപാതകങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ ബിൽ നടപ്പുസമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വിഷയത്തിൽ കാര്യങ്ങൾ പഠിച്ച് നിയമത്തിന്റെ കരട് തയ്യാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങൾ വഴി പടരുന്ന സന്ദേശങ്ങളാണ് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 20 കോടി ആളുകളാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധയോടെ പഠിച്ച് നിയമം തയ്യാറാക്കണമെന്നാണ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP