Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019' ഓഗസ്റ്റ് 30 നു തുടക്കമാകും

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019' ഓഗസ്റ്റ് 30 നു തുടക്കമാകും

ജോജോ ദേവസ്സി (പി.ആർ.ഓ)

ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ, 'ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സമയം.

വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.കൂടാതെ മുൻ വർഷങ്ങളിലേതുപോലെ കുട്ടികൾക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019'ലേയ്ക്ക് വിശ്വാസത്തിൽ കൂടുതൽ വളരുവാനും, ദൈവവചനത്തെ ആത്മാവിൽ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.റോബിൻ തോമസ് 0894333124
ബിനോയി കാച്ചപ്പിള്ളി
(ജനറൽ കൺവീനർ)
0874130749
സിബി ജോണി
(ജനറൽ കൺവീനർ)
0871418392

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP