Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബച്ചന്റെ ചെറുമകളെ ഉപേക്ഷിച്ചു..! കിങ് ഖാന്റെ പുത്രൻ അടുത്ത ഡേറ്റിങ്ങിൽ..! കാമിനി ആരെന്ന് അറിയുമോ? ആര്യൻഖാൻ ഡേറ്റിങ്ങിലെന്ന് ശരിവച്ച് താരദമ്പതികൾ

ബച്ചന്റെ ചെറുമകളെ ഉപേക്ഷിച്ചു..! കിങ് ഖാന്റെ പുത്രൻ അടുത്ത ഡേറ്റിങ്ങിൽ..! കാമിനി ആരെന്ന് അറിയുമോ? ആര്യൻഖാൻ ഡേറ്റിങ്ങിലെന്ന് ശരിവച്ച് താരദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിലെ മുടിചൂടാ മന്നനായ ഷാരൂഖ് ഖാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് കിങ് ഖാന്റെ മക്കൾ സിനിമയിലേക്ക് എത്തുമോ എന്നാണ്. ഷാരൂഖ് ഖാൻ ഗൗരിഖാൻ ദമ്പതികളുടെ മക്കളിൽ സുഹാനയ്ക്കും ആരാധകർ ഏറെയാണ് ഉള്ളത്. താരങ്ങളുടെ മക്കളെ ചേർത്തുവച്ച് ഏറെ ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇവയൊക്കെ തള്ളികളായാറാണ് കിങ് ഖാന്റെ പതിവ്. സുഹാനയുടെ ബിക്കിനി ചിത്രങ്ങളടക്കമാണ് എപ്പോഴും വൈറലായി മാറുന്നത്. കിങ് ഖാന്റെ മകൻ ആര്യൻ ഖാൻ മുൻപ് ഏറെ വാർത്തകളിൽ നിറഞ്ഞത് അമിതാബ് ബച്ചന്റെ ചെറുമകൾ നവ്യയുമായിട്ടുള്ള പ്രണയത്തിന്റെ പേരിലാണ്. ഇരുവരും കാറിലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് ആര്യന് ബച്ചന്റെ കൊച്ചുമകളുമായി ഡേറ്റിങ്ങാണെന്ന് മനസിലായത്.

ഈ ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ പഠനത്തിനായി ലണ്ടനിൽ പോയ തരപുത്രൻ അടുത്ത ഡേറ്റിങിലേർപ്പെട്ടു എന്ന വാർത്ത പുറത്തുവരികയാണ്. സുഹാനയ്ക്ക് അഭിനയത്തോടാണ് താൽപര്യമെങ്കിൽ സംവിധാനത്തോടും താൽപര്യമുണ്ടെന്നുമായിരുന്നു ആര്യൻ പറഞ്ഞത്. ഉപരിപഠനം കഴിഞ്ഞ് സിനിമയിൽ അരങ്ങേറാനുള്ള തീരുമാനത്തിലാണ് താരപുത്രൻ. എന്നാൽ ഇപ്പോൾ പുത്രന് ഡേറ്റിങ് ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് മാതാവ് ഗൗരിഖാൻ.

ലണ്ടനിൽ ഡേറ്റിംഗിലാണ് താരപുത്രനെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രശസ്തയായ വ്ളോഗറുമായാണ് താരപുത്രന്റെ ഡേറ്റിങ് എന്ന വിവരും പുറത്തുവന്നിട്ടുണ്ട്. ഗൗരി ഖാൻ പെൺകുട്ടിയെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നുമുള്ള വിവരങ്ങളുമുണ്ട്. വളരെ നല്ല കുട്ടിയാണ് അവളെന്ന് ഗൗരി പറഞ്ഞെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. കിങ് ഖാന്റെ പ്രതികരണം എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവരാത്തതിൽ ആരാധകരർക്ക് നിരാശയുണ്ട്. അതേ സമയം ദി ലയൺ കിങ്ങിൽ ആര്യന്റെ ശബദ്മാണോ എന്നാണ് ആരാധകരുടെ സംശയം. സംവിധാനത്തിൽ അതീവ തൽപരനായ ആര്യൻ ഖാന്റെ സിനിമയിലെ അരങ്ങേറ്റം അറിയാനുള്ള ആവേശത്തിലാണ് ആരാധകരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP