Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗവർണറുടെ രണ്ടാമത്തെ 'ലവ് ലെറ്റർ' വല്ലാതെ വേദനിപ്പിച്ചുവെന്ന പരിഭവത്തോടെ വിശ്വാസ വോട്ട് വീണ്ടും നീട്ടിവച്ച് കുമാരസ്വാമി; ചർച്ച തിങ്കളാഴ്ച പൂർത്തിയാക്കും; ആറുമണിക്കകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന വാജുഭായ് വാലയുടെ അന്ത്യശാസനം തള്ളിയതിന് പിന്നാലെ ഇടപെടൽ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് മുഖ്യമന്ത്രി; സമയപരിധി നിശ്ചയിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും വാദം; കർണാടകത്തിൽ ക്ലൈമാക്‌സ് ഇന്നുമില്ല

ഗവർണറുടെ രണ്ടാമത്തെ 'ലവ് ലെറ്റർ' വല്ലാതെ വേദനിപ്പിച്ചുവെന്ന പരിഭവത്തോടെ വിശ്വാസ വോട്ട് വീണ്ടും നീട്ടിവച്ച് കുമാരസ്വാമി; ചർച്ച തിങ്കളാഴ്ച പൂർത്തിയാക്കും; ആറുമണിക്കകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന വാജുഭായ് വാലയുടെ അന്ത്യശാസനം തള്ളിയതിന് പിന്നാലെ ഇടപെടൽ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് മുഖ്യമന്ത്രി; സമയപരിധി നിശ്ചയിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും വാദം; കർണാടകത്തിൽ ക്ലൈമാക്‌സ് ഇന്നുമില്ല

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്നു. വിശ്വാസ വോട്ട് ഇന്നില്ല. വിശ്വാസ പ്രമേയത്തിൽ ചർച്ച തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സഭയിൽ പറഞ്ഞു. വിശ്വാസ വോട്ടിന്മേലുള്ള ചർച്ച അനന്തമായി നീട്ടാൻ കഴിയില്ലെന്നും, അതിൽ അർഥമില്ലെന്നും സ്പീക്കർ പറഞ്ഞതിന് പിന്നാലെയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. ഇതോടെ, ആറുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണർ വാജുഭായ് വാലയുടെ അന്ത്യശാസനം സർക്കാർ തള്ളിയിരിക്കുകയാണ്. എല്ലാ നടപടികളും തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് സ്പീക്കർ അറിയിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

വാജുബായി വാലയ്ക്ക് വിശ്വാസ വോട്ടിന് സമയപരിധി നിശ്ചയിച്ചതിനെതിരെ കോൺ്ഗ്രസ് കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിശ്വാസ വോട്ട് പൂർത്തിയാക്കാൻ, പലവട്ടം ഗവർണർ സമയപരിധി നിശ്ചയിച്ചതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്.ഗവർണറുടെ നിർദ്ദേശങ്ങളെല്ലാം പരസ്പരവിരുദ്ധമാണെന്നും, സുപ്രീം കോടതിയുടെ മുൻകാല വിധികൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. വിശ്വാസ വോട്ടിൽ ചർച്ച തുടങ്ങിയ ശേഷം, ഇത്തരത്തിലൊരു നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ല.അതിനിടെ കർണാടക പ്രതിസന്ധിയിൽ മുഖ്യമന്ത്രിയും കോൺഗ്രസും വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാരെ നിർബന്ധിക്കരുതെന്ന ഉത്തരവിൽ വ്യക്തത തേടി ഹർജി നൽകി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഉത്തരവെന്ന് ഹർജിയിൽ പറയുന്നു.

ഗവർണറുടെ രണ്ടാമത്തെ പ്രണയലേഖനം എന്നാണ് അദ്ദേഹത്തിന്റെ കത്തിനെ മുഖ്യമന്ത്രി കുമാരസ്വാമി വിശേഷിപ്പിച്ചത്. കത്ത് തന്നെ വല്ലാതെ മുറിവേൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസമായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണോ? യെദ്യൂരിയപ്പയും പാ സന്തോഷും സ്വതന്ത്ര എംഎ‍ൽഎ എച്ച് നാഗേഷുമായി നിൽക്കുന്ന ഫോട്ടോ സഭയിൽ ഉയർത്തിക്കാട്ടി കുമാരസ്വാമി പറഞ്ഞു.യെദ്യൂരിയപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഭവിച്ചപൊലെതന്നെയുള്ള അവസ്ഥയിലാണ് ഞാനുമിപ്പോൾ. അധികാരം ഒരുക്കലും സ്ഥായിയായതല്ല. ആളുകൾ വരികയും പോവുകയും ചെയ്യും. വിശ്വാസ വോട്ടിന്മേലുള്ള ചർച്ച എങ്ങനെ വേണമെന്ന് ഗവർണർക്ക് അടിച്ചേൽപ്പിക്കാനാവില്ല. ഗവർണറുടെ നിർദ്ദേശത്തിൽ നിന്ന് സ്പീക്കറുടെ സംരക്ഷണവും കുമാരസ്വാമി തേടി.തന്റെ പ്രസംഗത്തിൽ ബൈബിൾ വാക്യം ഉദ്ധരിച്ച് കുമാരസ്വാമി വികാരാധീനായി. താൻ മുഖ്യമന്ത്രിയായത് ദൈവത്തിന്റെ സമ്മാനമാണ്. അത് ഏതുസമയത്തും അദ്ദേഹത്തിന് എടുത്തുകളയാം, മുഖ്യമന്ത്രി പറഞ്ഞു. സഭയിൽ എല്ലാം അംഗങ്ങൾക്കും വിശ്വാസ വോട്ടിൽ അഭിപ്രായം പറയേണ്ടതുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറൽ കൃത്യമായ നിയമോപദേശം നൽകിയിട്ടുണ്ടെന്നാണ് സഭാ നടപടികളുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്, പക്ഷപാതിത്വം കാണിക്കില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു, ഇന്നലെ ആരംഭിച്ച വിശ്വാസ പ്രമേയ ചർച്ച തുടരാനാണ് സ്പീക്കർ നിർദ്ദേശം നൽകിയത്, ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി കുറ്റപ്പെടുത്തി, അധികാരത്തിൽ കടിച്ചു തൂങ്ങില്ല പക്ഷെ പ്രതിപക്ഷം എന്തിനാണ് തിടുക്കം കാണിക്കുന്നത്, ലോകസഭയിൽ വാജ്‌പേയ് സർക്കാരിന്റെ 10 ദിവസം നീണ്ട വിശ്വാസപ്രമേയ ചർച്ചയുടെ ചരിത്രവും മുഖ്യമന്ത്രി സഭയെ ഓർമ്മിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യാഴാഴ്ച ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഈ ആവശ്യം തള്ളുകയായിരുന്നു. കോൺഗ്രസ്-ജെ ഡി എസ് വിമത എം എൽ എമാരുടെ രാജിയെ തുടർന്ന് കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി പരാജയപ്പെടുകയും സർക്കാർ താഴെവീഴുകയും ചെയ്യും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP