Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ഫുജൈറ ഉദ്യോഗസ്ഥന് യാത്രയയപ്പു നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ഫുജൈറ ഉദ്യോഗസ്ഥന് യാത്രയയപ്പു നൽകി

കൽബ: നീണ്ട വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ഫുജൈറ ഫെസിലിറ്റി മാനേജറായിരുന്ന ഇ മുഹമ്മദ് കുട്ടി ക്കു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഊഷ്മളമായ യാത്രയയപ്പു നൽകി .

നാട്ടിലും പ്രവാസി സമൂഹത്തിനിടയിലും ഗൾഫ് വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തിച്ച വ്യക്തിത്വമാണ് മുഹമ്മദ് സാഹിബ് എന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു. നാട്ടിൽ തനതായ വിദ്യാഭ്യാസ പ്രവർത്തനം തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് മറുപടി പ്രസംഗത്തിൽ അറിയിച്ചു.

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൾ സമദ്, ജോയന്റ സെക്രട്ടറി ആന്റണി , ട്രഷറർ വി ഡി മുരളീധരൻ , ആർട്‌സ് സെക്രട്ടറി വി അഷ്റഫ് എന്നിവർ പ്രസംഗിച്ചു . ക്ലബ്ബിന്റെ ഉപഹാരം ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തിന് സമ്മാനിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP