Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലങ്കര കാത്തലിക് വെസ്റ്റേൺ കാനഡ കുടുംബ സംഗമവും കാനഡാ ദിനവും ആഘോഷിച്ചു

മലങ്കര കാത്തലിക് വെസ്റ്റേൺ കാനഡ കുടുംബ സംഗമവും കാനഡാ ദിനവും ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

എഡ്മന്റൺ: നാലാമത് വെസ്റ്റേൺ കാനഡ മലങ്കര കാത്തലിക് ഫാമിലി കോൺഫറൻസ്, എഡ്മന്റൺ കോർപസ് ക്രിസ്റ്റി കാത്തലിക് ചർച്ചിൽ വച്ചു നടന്നു. മലങ്കര കാത്തലിക് നോർത്ത് അമേരിക്കൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ എഡ്മന്റൺ ആർച്ച് ബിഷപ്പ് അഭിവന്ദ്യ റിച്ചാർഡ് സ്മിത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഉക്രെയിൻ രൂപതാ ബിഷപ്പ് അഭിവന്ദ്യഡേവിഡ് മോട്ടിക്, നാച്വറൽ റിസോഴ്സ് മിനിസ്റ്റർ അമർജിത്ത് സോഹി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

തദവസരത്തിൽ സിജു ജോൺ എഡിറ്ററായുള്ള ഫാമിലി കോൺഫറൻസ് സുവനീറും, ജോൺസൺ കുരുവിള എഡിറ്ററായുള്ള 'കനേഡിയൻ മിറർ' എന്ന ന്യൂസ് ലെറ്ററിന്റെ ആദ്യകോപ്പിയും പ്രകാശനം ചെയ്തു. കൃപനിറഞ്ഞ കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, ഫാ. ബേബി മഠത്തിക്കുന്നിൽ, എലിസബത്ത് എന്നിവർ ക്ലാസ് എടുത്തു.

കോൺഫൻസിനോടനുബന്ധിച്ച് നടന്ന വിവിധ സെഷനുകൾക്ക് കോർഡിനേറ്റർമാരായ ദീപക് ഐസക് (എഡ്മന്റൺ), തോമസ് ഇരിട്ടി (വാൻകൂവർ), ജോസഫ് ജോൺ (കാൽഗറി) എന്നിവർ നന്ദി രേഖപ്പെടുത്തി.

കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നായി ഏകദേശം എഴുപതിൽപ്പരം കുടുംബങ്ങൾ പങ്കെടുത്ത ഈ ഫാമിലി കോൺഫറൻസിന് ഫാ. ജോസി ജോർജ് തോമസ്, ഫാ. തോമസ് പുതുപ്പറമ്പിൽ, ഫാ. ബേബി മഠത്തിക്കുന്നിൽ, ഫാ. റെജി മാത്യു, ഫാ. ജോസഫ് വടശേരി എന്നിവർ നേതൃത്വം നൽകി.

അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടുകൂടി 2019-ലെ കുടുംബ സംഗമം സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP