Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന സംഭവം; കെ.എസ്.യു പ്രവർത്തകർക്ക് സ്വന്തം ജാമ്യം

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന സംഭവം; കെ.എസ്.യു പ്രവർത്തകർക്ക് സ്വന്തം ജാമ്യം

അഡ്വ. പി. നാഗരാജ്‌

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ എസ് യു നേതാക്കൾക്ക് സ്വന്തം ജാമ്യം;തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന് സുരക്ഷാ ജീവനക്കാരെ തള്ളി മാറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 4 കെ എസ് യു നേതാക്കളെ കോടതി പ്രതികളുടെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്റപേക്ഷ സഹിതം ക കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ അനു (27) , അരുൺ രാജേന്ദ്രൻ (25) , അലോഷ്യസ് സേവ്യർ (26) , ആനന്ദ് (20) എന്നിവർക്കാണ് കോടതി പ്രതികളുടെ സ്വന്തം ജാമ്യ ബോണ്ടിന്മേൽ ജാമ്യം നൽകിയത്.അഞ്ചാം പ്രതി ശില്പക്ക് പരിക്കേറ്റതിനാൽ വനിതാ പൊലീസുദ്യോഗസ്ഥരെ ഏൽപ്പിച്ച് ചികിത്സക്കായി പൊലീസ് അയച്ചിരുന്നു. രാവിലെ 10.30 നാണ് സംഭവം നടന്നത്.സെക്രട്ടറിയേറ്റിന് മുൻവശം കെ എസ് യു സമരപ്പന്തലിൽ നിന്നും നോർത്ത് ബ്ലോക്കിന്റെ പോർട്ടിക്കോയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP