Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലുടനീളമുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിച്ച് നാടുകടത്തുമെന്ന് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി രാജ്യത്ത് പൗരവകാശ പട്ടിക നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ജാവേദ് അലി ഖാന്റെ ചോദ്യത്തിന്; രാജ്യത്ത് നിന്നും നുഴഞ്ഞകയറ്റക്കാരെ പുർണമായും തുടച്ചുമാറ്റുക അന്താരാഷ്ട്ര നിയമപ്രകാരം

ഇന്ത്യയിലുടനീളമുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിച്ച് നാടുകടത്തുമെന്ന് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി രാജ്യത്ത് പൗരവകാശ പട്ടിക നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ജാവേദ് അലി ഖാന്റെ ചോദ്യത്തിന്; രാജ്യത്ത് നിന്നും നുഴഞ്ഞകയറ്റക്കാരെ പുർണമായും തുടച്ചുമാറ്റുക അന്താരാഷ്ട്ര നിയമപ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:ഇന്ത്യയിലുടനീളമുള്ള നുഴഞ്ഞകയറ്റക്കാരെ കണ്ടുപിടിച്ച് നാടുകടത്തുമെന്ന് അമിത് ഷാ.അനധികൃത കുടിയേറ്റക്കാരെ സർക്കാർ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്തുമെന്ന് ബുധനാഴ്ച രാജ്യസഭയിൽ നടന്ന ചോദ്യോത്തരവേളയിൽ ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്ത് പൗരവകാശ പട്ടിക നടപ്പിലാക്കുന്നതിനെ കുറിച്ച് സമാജ് വാദി പാർട്ടി അംഗം ജാവേദ് അലി ഖാന്റെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.

'നിലവിൽ, എൻആർസി ആസ്സം കരാറിന്റെ ഭാഗമാണെന്നും രാജ്യത്തെ പൗരാവകാശത്തെ സംബന്ധിച്ചുള്ള രജിസ്റ്റേഡ് രേഖകൾ ജൂലൈ 31നകം സമർപ്പിക്കണമെന്നും ഇതിനെസംബന്ധിച്ച് തിരഞ്ഞെടുപ്പ് സമയത്തെ ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നെന്നും അത്തരം കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്തുന്നുവെന്നും തീരുമാനിച്ചു.'- അമിത്ഷാ രാജ്യസഭയിൽ വ്യക്തമാക്കി.

അസമിൽ പൗരവകാശ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി നീട്ടുന്നതിന് 25 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. യഥാർത്ഥ പേരുകൾക്കു പകരം നിരവധി വ്യാജ പേരുകളാണ് പട്ടികയിലുള്ളത്. അതുകെണ്ടുതന്നെ പട്ടികയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ രജിസ്റ്റേഡ് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടുന്നതിനായി സർക്കാർ സുപ്രീംകോടതിയോട് ആവിശ്യപ്പെട്ടിടുണ്ടന്നും അദ്ദേഹം കൂട്ടിചേർത്തു. കുറച്ച് കാലതാമസം എടുത്താലും പൗരാവകാശ പട്ടിക ഒരുതെറ്റും കൂടാതെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിൽ നിന്നും നുഴഞ്ഞകയറ്റക്കാരെ പുർണമായും തുടച്ചുമാറ്റാനുള്ള സർക്കാറിന്റെ തീരുമാനമായാണ് ഇതിനെ കാണുന്നത്.

ഇന്ത്യയിലെ റോഹിങ്യൻ മുസ്ലിംകളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അവർ രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നതിനാൽ തങ്ങൾക്ക് കൃത്യമായ അറിവില്ലന്നും ,അവരിൽ ചിലർ ബംഗ്ലാദേശിലേക്ക് തിരികെ പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും, ഉടൻ തന്നെ വിശദമായ ലിസ്റ്റുകൾ തായാറാക്കുന്നതാണ് എന്നും നിത്യാനന്ദ് റായ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP