Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ പണപ്പിരിവ് നടത്തിയത് ഇന്ത്യയിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ; എൻഐഎയുടെ പിടിയിലാകുന്നത് ആറ് മാസത്തോളം ദുബായ് ജയിലിൽ കഴിഞ്ഞ ശേഷം നാട് കടത്തിയതോടെ; ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത 14 തമിഴ്‌നാട് സ്വദേശികൾക്കും ബന്ധം അൽ ഖായിദയുമായും യെമനിലെ അൻസറുള്ളയുമായും

ദുബായിൽ പണപ്പിരിവ് നടത്തിയത് ഇന്ത്യയിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ; എൻഐഎയുടെ പിടിയിലാകുന്നത് ആറ് മാസത്തോളം ദുബായ് ജയിലിൽ കഴിഞ്ഞ ശേഷം നാട് കടത്തിയതോടെ; ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത 14 തമിഴ്‌നാട് സ്വദേശികൾക്കും ബന്ധം അൽ ഖായിദയുമായും യെമനിലെ അൻസറുള്ളയുമായും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം സ്ഥാപിക്കാൻ ദുബായിൽ പണപ്പിരിവ് നടത്തിയിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത 14 തമിഴ്‌നാട് സ്വദേശികൾ വെളിപ്പെടുത്തി. വഹാദത്ത് ഇ ഇസ്ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്ലാം, അൽ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നത്.

ആറു മാസത്തോളം യു.എ.ഇ ജയിലിൽ അടച്ചിരുന്ന ഇവരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലേക്കു നാടുകടത്തിയത്. തിങ്കളാഴ്ച എൻഐഎ ഇവരെ ചെന്നൈ കോടതിയിൽ ഹാജരാക്കി ജൂലൈ 25 വരെ റിമാൻഡിൽ വാങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാഗപട്ടണത്തുള്ള ഹരീഷ് മുഹമ്മദ്, ഹസൻ അലി എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തു. യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നത് ഹസൻ അലിയാണ്. ചാവേർ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന വിഡിയോകളും ഹസൻ പോസ്റ്റ് ചെയ്തിരുന്നു.

സംഘത്തിൽ മിക്കവരും മാനേജ്മെന്റ് പ്രഫഷണലുകളാണെന്നും വർഷങ്ങളായി ദുബായിൽ താമസക്കാരാണെന്നും അന്വേഷണസംഘം അറിയിച്ചു. ഒരാൾ 32 വർഷമായി ദുബായിൽ താമസിക്കുകയാണ്. ഭീകരാക്രമണങ്ങൾക്കായി വിദേശത്തുനിന്ന് ഇവർ പണം സമാഹരിച്ചു. ഇന്ത്യൻ സർക്കാരിനെതിരെ പോരാട്ടം നടത്തി ഐഎസ് പ്രത്യയശാസ്ത്രം രാജ്യത്തു നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എൻഐഎ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. പിള്ള പറഞ്ഞു. ഇവർക്ക് അൽ ഖായിദയുമായും യെമനിലെ ഭീകരസംഘടനയായ അൻസറുള്ളയുമായും ബന്ധമുണ്ടെന്ന് എൻഐഎ വക്താക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP