Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിന്റെ അത്ഭുതങ്ങൾ ലോകകപ്പിൽ ഒതുങ്ങില്ല; വരുന്നു 250 ഏക്കറിൽ കലക്കൻ സ്പോർട്സ് മാൾ; പദ്ധതി ചെലവ് 4500 കോടി; തലപ്പത്ത് കാൻടെക്ക് സൊല്യൂഷൻസ് കമ്പനി മേധാവിയായ മലയാളി മനോജ് നായർ

ഖത്തറിന്റെ അത്ഭുതങ്ങൾ ലോകകപ്പിൽ ഒതുങ്ങില്ല; വരുന്നു 250 ഏക്കറിൽ കലക്കൻ സ്പോർട്സ് മാൾ; പദ്ധതി ചെലവ് 4500 കോടി; തലപ്പത്ത് കാൻടെക്ക് സൊല്യൂഷൻസ് കമ്പനി മേധാവിയായ മലയാളി മനോജ് നായർ

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് തീം പാർക്കുകളിലൊന്നിന് പ്രവാസി മലയാളിയുടെ നേതൃത്വത്തിൽ ഖത്തറിൽ കളമൊരുങ്ങുന്നു. കൊടുമൺ സ്വദേശിയായ മനോജ് നായർ മാനേജിങ് ഡയറക്ടറായ കാൻടെക്ക് സൊല്യൂഷൻസ് എന്ന് കമ്പനിയാണ് സ്പോർടസ് മാളും തീം പാർക്കും എന്ന പദ്ധതി സാക്ഷാത്കരിക്കുന്നത്. വർഷങ്ങളായുള്ള കായിക രംഗത്തെ പരിചയത്തിൽ നിന്നും മനോജ് ഈ വേറിട്ട പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നു. 250 ഏക്കർ സ്ഥലത്താണ് 4500 കോടി രൂപ ചെലവ് വരുന്ന ജി.എസ.പി എന്ന പദ്ധതി പൂർത്തീകരിക്കപ്പെടുക. ഇതിനായള്ള ഭൂമി ഖത്തർ സർക്കാർ സൗജന്യ നിരക്കിൽ നൽകുകയുണ്ടായി. 1000 പേർക്ക് നേരിട്ട് തൊഴിൽ നൽകുവാൻ ജി.എസ്‌പി ക്കാകും.

ഖത്തർ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് പദ്ധതിക്കാവശ്യമായ പേറ്റന്റുകൾ കമ്പനി കരസ്ഥമാക്കിക്കഴിഞ്ഞു. ഒരു കുടക്കീഴിൽ എല്ലാ കായികയിനങ്ങളെയും കൊണ്ടുവരാൻ ല്ക്ഷ്യമിടുന്ന പദ്ധതിയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള സ്പോർട്സ് മാൾ, സ്പോർട്സ് ഹോട്ടൽ, വില്ലകൾ അടങ്ങിയ പാർക്കും ഉണ്ടാവും. ലോകപ്രശ്‌സത കായികതാരങ്ങൾ ജി.എസ്‌പിയിൽ അതിഥികളായി എത്തും. അവരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനുള്ള അവസരങ്ങളും ഇവിടെയുണ്ടാകും. ബിസിനസ് സെന്ററുകൾ, സ്പോർട്സ് ക്ലിനിക്കുകൾ, അംഗീകൃത അസോസിയേഷന്റെ ഓഫീസുകൾ എന്നിവ കൂടാതെ നിരവധി ആധുനിക സജ്ജീകരണങ്ങളും കായിക പ്രേമികൾക്ക് പാർക്കിൽ ലഭ്യമാകും.

ഇൻഡോർ റോക്ക് ക്ലൈംബിങ് സ്‌കൈ ഡൈവിങ് ഐസ് സ്‌കേറ്റിങ് തുടങ്ങിയ കായിക ഇനങ്ങൾക്കും ഇവിടെ സൗകര്യമുണ്ടാകും. ഓരോ രാജ്യങ്ങളുടെയും പൈതൃകമായ കായിക രംഗത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാൻ പരീശീലന കേന്ദ്രങ്ങളും പാർക്കിൽ ഒരുങ്ങുന്നുണ്ട്. ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി തീം പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തീകരിക്കപ്പെടുമെന്ന്ാണ് റിപ്പോർട്ടുകൾ. ലോകകായിക ഭൂപടത്തിൽ തങ്ങളുടേതു മാത്രമായ ഒരിടം നിർമ്മിച്ചെടുക്കുവാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് സ്പോർട്സ് തീം പാർക്ക് മാറ്റ് കൂട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP