Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തൊൻപത്കാരിയുടെ കമന്റ് മതവികാരം വൃണപ്പെടുത്തിയെന്ന് പരാതി; ഖുറാൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് റാഞ്ചി കോടതി; അനുസരിച്ചാൽ നാളെ മതം മാറാനും പറയില്ലെന്ന് ആര് കണ്ടെന്ന് ചോദിച്ച് റിച്ച ഭാരതി; സമൂഹമാധ്യമം വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ച് പണി കിട്ടിയ യുവതിക്ക് പിന്തുണയുമായി സുബ്രഹ്മണ്യം സ്വാമി

പത്തൊൻപത്കാരിയുടെ കമന്റ് മതവികാരം വൃണപ്പെടുത്തിയെന്ന് പരാതി; ഖുറാൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് റാഞ്ചി കോടതി; അനുസരിച്ചാൽ നാളെ മതം മാറാനും പറയില്ലെന്ന് ആര് കണ്ടെന്ന് ചോദിച്ച് റിച്ച ഭാരതി; സമൂഹമാധ്യമം വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ച് പണി കിട്ടിയ യുവതിക്ക് പിന്തുണയുമായി സുബ്രഹ്മണ്യം സ്വാമി

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്ക് വെച്ചതിന് പത്തൊൻപത്കാരിയായ വിദ്യാർത്ഥിയോട് ഖുറാൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് കോടതി. ഫൈസു എന്നയാളുടെ ടിക് ടോക് വീഡിയോക്കുള്ള പ്രതികരണമായിട്ടാണ് റിച്ച ഭാരതി എന്ന വിദ്യാർത്ഥി പോസ്റ്റ് ഇട്ടത്. ആൾക്കൂട്ടകൊലപാതകത്തിനിരയായ തബ്രേസ് അൻസാരിയുടെ മകൻ, നാളെ ഒരു തീവ്രവാദിയായാൽ കുറ്റം പറയാനാവില്ല എന്നായിരുന്നു ഫൈസു ടിക് ടോക് വീഡിയോയിൽ പറഞ്ഞത്. തുടർന്ന് റിച്ച ഇതിന് മറുപടി എന്നോണം പോസ്റ്റ് ഇട്ടു. എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷ സമുദായം മാത്രം ഭീകരവാദികളുടെ ലിസ്റ്റിൽ ഭൂരിപക്ഷമാകുന്നതെന്നും അനീതിക്ക് എതിരായി നിൽക്കുന്നവർ അടുത്ത നടപടി എന്ന നിലയ്ക്ക് തീവ്രവാദത്തെ കാണാൻ തുടങ്ങുന്നത് അപകടമാണെന്നും, അങ്ങനെ നോക്കുമ്പോൾ കശ്മീരിൽ നിന്നും പുറത്താക്കിയ പണ്ഡിറ്റുകൾ അല്ലേ ആദ്യം തീവ്രവാദികളാവേണ്ടത് എന്നും റിച്ച പോസ്റ്റിൽ പറയുകയുണ്ടായി.

പക്ഷേ റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് സദർ അൻജുമൻ കമ്മിറ്റി എന്ന സംഘടന പൊലീസിന് പരാതി നൽകി. തുടർന്ന ജൂലൈ 12-ന് റിച്ചയെ അറസ്റ്റ് ചെയ്യുകയുണ്ടായി.റാഞ്ചി കോടതിയുടെ പരിഗണനയ്ക്കു വന്ന കേസിൽ വാദം കേട്ട് ശേഷം ജാമ്യത്തിന് ഉപാധിയായി 14000 രൂപ നൽകാനും ഖുർആന്റെ ഓരോ കോപ്പിവീതം നഗരത്തിലെ ഏതെങ്കിലും അഞ്ചു മുസ്ലിം സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാനുമാണ് കോടതി വിധിച്ചത്. വിതരണം ചെയ്തതിന്റെ രസീതുമായി രണ്ടാഴ്ചയ്ക്കകം വീണ്ടും കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

പരാതി നൽകിയ അൻജുമൻ കമ്മിറ്റി വിധിയെ സ്വാഗതം ചെയ്യുകയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാണ് ഈ വിധിയെന്ന് വാഴ്‌ത്തുകയും ചെയ്തു. എന്നാൽ ഖുർ ആൻ വിതരണം ചെയ്യാൻ താൻ തയ്യാറല്ല എന്ന് റിച്ച പറയുകയുണ്ടായി. ഇന്ന് ഖുർ ആൻ വിതരണം ചെയ്യാൻ പറഞ്ഞെങ്കിൽ നാളെ ഇസ്ലാം മതം സ്വീകരിക്കാൻ പറയില്ല എന്ന് എന്താണുറപ്പെന്ന് പറഞ്ഞ റിച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

എന്നാൽ റിച്ചയുടെ പോസ്റ്റിനെ എതിർത്തു കൊണ്ടും അനുകൂലിച്ച് കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥിയുടെ
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെ ഉള്ളവർ സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. എഴുത്തുകാരനായ ആനന്ദ് രംഗനാഥൻ വിധിയെ തികച്ചും വർഗീയപരം എന്നാണ് വിശേഷിപ്പിച്ചത്. നിരവധി ഹിന്ദു സംഘടനകൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും റിച്ചയുടെ നിയമപോരാട്ടത്തിനായി ഫണ്ട് റൈസിങ് വരെ നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP