Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്പന്ന വയോധികന്മാർക്ക് സംതൃപ്തി നൽകി കൈനിറയെ പണം നേടാം; ഷുഗർ ഡാഡി ഡോട്ട് കോമിൽ ഇടപാടുകാർ നാലരകോടിയായി; ഈ പെൺകുട്ടികൾക്കു പറയാനുള്ളത്

സമ്പന്ന വയോധികന്മാർക്ക് സംതൃപ്തി നൽകി കൈനിറയെ പണം നേടാം; ഷുഗർ ഡാഡി ഡോട്ട് കോമിൽ ഇടപാടുകാർ നാലരകോടിയായി; ഈ പെൺകുട്ടികൾക്കു പറയാനുള്ളത്

വയോധികന്മാർക്കുമില്ലെ ആഗ്രഹങ്ങളും താൽപര്യങ്ങളും? ഉണ്ടെങ്കിലും ആരും അത്ര ഗൗനിക്കാറില്ല. ഇവർക്കു സംതൃപ്തി കണ്ടെത്താനുള്ള വഴികളും പലപ്പോഴും പരിമിതവുമാണ്. ഇവരെ ലക്ഷ്യമിട്ടാണ് ഷുഗർഡാഡി ഫോർമി ഡോട്ട് കോം എന്ന ഡേറ്റിങ് വെബ്‌സൈറ്റിന്റെ തുടക്കം. ഇതു വഴി വയോധികന്മാർക്ക് യുവ സുന്ദരികളെ കൂട്ടുകൂടാൻ ലഭിക്കും. സെക്‌സിനു പോലും അവസരം ലഭിക്കും. വമ്പൻ ഹിറ്റായ ഈ സൈറ്റിലെത്തുന്ന ഇടപാടുകാരുടെ എണ്ണം ഇപ്പോൾ നാലര കോടിയിലെത്തിയിരിക്കുന്നുവെന്നത് വയോധികന്മാർ ആത്ര ചില്ലറക്കാരല്ല എന്നു തെളിയിക്കുന്നതാണ്. യുവ കോമളന്മാർക്കു മാത്രമല്ല, വയോധികന്മാർക്കും പ്രായം കുറഞ്ഞ സുന്ദരികളെ ആകർഷിക്കാൻ കഴിയുന്നു. ലോകത്തെ ഏറ്റവും വലിയ ഡേറ്റിങ് സൈറ്റായ ഷുഗർ ഡാഡി ഉപയോഗിക്കുന്ന 20 സുന്ദരികൾക്ക് പറയാനുള്ളത് ആശ്ചര്യപ്പെടുത്തുന്ന കഥയാണ്.

ഒരു വർഷം ഈ സൈറ്റിലൂടെ 60,000 ഡോളറിലേറെ സമ്പാദ്യമുണ്ടാക്കാൻ തങ്ങൾക്കു കഴിയുന്നുവെന്ന് ഇവർ പറയുന്നു. സമ്പന്നരായ വയോധികന്മാരെ സംതൃ്പ്തരാക്കിയും അവരോടൊപ്പം കറങ്ങാനിറങ്ങിയുമാണ് ഇത്രയും പണം ഇവർ നേടുന്നത്. ഇവരിൽ അധികപേരും സംശയത്തോടെയാണ് ഈ സൈറ്റ് ഉപയോഗിച്ചു തുടങ്ങിയത്. സമൂഹം തങ്ങളെ വേശ്യകളായി ചിത്രീകരിക്കുമോ ചെയ്യുന്നത് വേശ്യാവൃത്തി തന്നെയാണോ എന്നൊക്കെയായിരുന്നു ഇവരുടെ സംശയം. എന്നാൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഇത് പരസ്പര ബന്ധവും സൗഹൃദവും അടുപ്പവും എന്നതിലുപരി ഒന്നുമല്ല എന്ന് തങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഇവർ പറയുന്നു. വേശ്യാ വൃത്തിയും പണം വാങ്ങി ഡേറ്റിങ് നടത്തുന്നതും രണ്ടാണെന്ന് ഇവർ വ്യക്തമാക്കുന്നു.

ഫ്‌ളോറിഡയിലെ 21കാരി കാർലി എന്ന അമ്മ കപ്‌കേക്കുകൾ വിറ്റും നായവളർത്തിയുമാണ് നേരത്തെ പണമുണ്ടാക്കിയിരുന്നു. ഇപ്പോൾ ഇതെല്ലാം നിർത്തി ഷുഗർ ഡാഡി ഡേറ്റിംഗിലൂടെ തന്റെ മക്കളെ വളർത്താൻ ആവശ്യമായ പണമുണ്ടാക്കുന്നു. 'നിങ്ങൾ സെക്‌സിലേർപ്പെടണം എന്നൊന്നുമില്ല,' കാർലി പറയുന്നു. സാധാരണ മറ്റൊരാളുമായുണ്ടാകുന്ന അടുപ്പത്തിൽ ഉപരിയായി മറ്റൊന്നും ഇതിൽ താൻ കാണുന്നില്ലെന്നും കാർലി പറയുന്നു. സ്വാഭാവികമായും ഒടുവിൽ സെക്‌സ് ആവശ്യപ്പെടുമെങ്കിലും അത് പരസ്പരം കൂടുതൽ അടുപ്പ മുണ്ടാക്കിയ ശേഷം മാത്രമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. കാലിഫോർണിയയിലെ കെയർ മാനേജറായ 30കാരി ഡെനിസ് നാലുവർഷത്തിനിടെ നാലു ശുഗർ ഡാഡിമാരെ ഡേറ്റിങ് നടത്തിയിട്ടുണ്ട്. തന്നെ പേലെ കുടുംബ ജീവതം ആഗ്രഹിക്കാത്ത നിരവധി സ്ത്രീകൾക്ക്് പണമുണ്ടാക്കാൻ നല്ലൊരു മാർഗമാണിതെന്ന് ഡെനിസ് പറയുന്നു.

ഷുഗർ ഡാഡി പണമുണ്ടാക്കാൻ മികച്ച ഒരു മാർഗമായതോടെ കൂടുതൽ പേരാണ് സമ്പന്ന വയോധികന്മാരെ തേടി ഈ സൈറ്റിലെത്തുന്നത്. ഒരു കണ്ടുമുട്ടലിൽ മാത്രം അവസാനിക്കുന്ന ബന്ധങ്ങളല്ല ഇതെന്ന് ഇവർ പറയുന്നു. സമ്പന്നരുമായുള്ള ഈ ബന്ധം നിലനിൽക്കുന്നതാണെന്നും പക്ഷേ കാര്യമായി ഡേറ്റിങ് നടത്താൻ പലർക്കും സമയം ലഭിക്കാറില്ലെന്നും ഇവർ പറയുന്നു. ബന്ധം വളർന്ന് ഒടുവിൽ ശുഗർ ഡാഡിമാരുമായി വിവാഹത്തിൽ കലാശിക്കുന്ന സംഭവങ്ങളുമുണ്ട്. ഡാളസിലെ 29കാരി ഇറിൻ ഒഡെൻ തന്റെ ഷുഗർ ഡാഡിയെ വിവാഹം ചെയ്യാനിരിക്കുകയാണ്. അമ്പതോളം സമ്പന്ന വയോധികന്മാരുമായി ഡേറ്റിങ് നടത്തിയ ഇറിൻ താൻ ആദ്യമായി ഡേറ്റിങ് നടത്തിയ ഷുഗർ ഡാഡിയുമായി പ്രണയത്തിലാകുകയായിരുന്നു. തനിക്ക് വേറേയും ഷുഗർ ഡാഡിമാരുള്ളതായി അദ്ദേഹമറിയില്ലെന്നും ഇറിൻ തുറന്നു പറഞ്ഞു. ഇതു വഴി ധാരാളം വസ്ത്രങ്ങളും യാത്രകളും സമ്മാനങ്ങളും എന്നിവയ്‌ക്കെല്ലാം പുറമെ വർഷം 60,000 ഡോളറോളം സമ്പാദിക്കാനും തനിക്കു കഴിയുന്നുവെന്നും ഇറിൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP