Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന; ഏറ്റവും കൊലവിളി നടത്തിയ സംഘടന: എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് എ.കെ.ആന്റണി

ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന; ഏറ്റവും കൊലവിളി നടത്തിയ സംഘടന: എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് എ.കെ.ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവത്തിൽ എസ്എഫ്ഐയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് എകെ ആന്റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായത്. പരീക്ഷാ ക്രമക്കേടിലടക്കം ജുഡീഷ്യൽ അന്വേഷണം വേണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.

പി എസ് സിയുടെ വിശ്വസ്യത പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. സർക്കാർ അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും കേരളാ പൊലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ജുഡീഷ്യൽ അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എകെ ആന്റണി പറഞ്ഞു.

കെഎസ്‌യു പ്രത്യക്ഷ സമരത്തിലാണ്. എസ്എഫ്ഐക്കെതിരെ അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയുണ്ടെന്നും ആന്റണി പറഞ്ഞു. ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന എസ്എഫ്ഐ യാണെന്ന് ആരോപിച്ച എകെ ആന്റണി ഏറ്റവും കൊലവിളി നടത്തിയ സംഘടനയും എസ്എഫ് ഐ തന്നെയെന്ന് ആവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP