Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡിയിലുള്ള ഭാര്യയെ അമേരിക്കയിലേക്ക് വിളിച്ച വരുത്തിയത് പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ്; ഭാര്യ വഴങ്ങാതാവുകയും മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ പ്രകോപിതനായി; വിവാഹമോചനത്തിന് ശ്രമിച്ച ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരൻ; അവതാറിനുള്ള ശിക്ഷാവിധി 23നെന്ന് അമേരിക്കൻ കോടതി

കാനഡിയിലുള്ള ഭാര്യയെ അമേരിക്കയിലേക്ക് വിളിച്ച വരുത്തിയത് പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ്; ഭാര്യ വഴങ്ങാതാവുകയും മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ പ്രകോപിതനായി; വിവാഹമോചനത്തിന് ശ്രമിച്ച ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരൻ; അവതാറിനുള്ള ശിക്ഷാവിധി 23നെന്ന് അമേരിക്കൻ കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: വിവാഹമോചനം ആവശ്യപ്പെട്ട സ്വന്തം ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ഇന്ത്യൻ വംശജൻ അവതാര് ഗ്രേവാൾ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതിയുടെ വിധി. 2007ൽ ഇയാളിൽ നിന്ന് ബന്ധം വേർപ്പെടുത്താൻ ആഗ്രഹിച്ച നവനീത് കൗറിനെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് ശേഷം അകന്ന് കഴിയുന്നതിനിടയിലാണ് ഇവർ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടാൻ തീരുമാനിച്ചത്. നവനീതിന്റെ ഫീണിക്‌സിലെ വീട്ടിലായിരുന്നു സംഭവം. 2005ലായിരുന്നു ഇവരുടെ വിവാഹം. കാനഡയിൽ താമസിക്കുമ്പോഴാണ് നവനീത് വിവാഹ മോചനം ആവശ്യപ്പെട്ടത്.

നവനീതിനെ പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ച വരുത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. നവനീതിന് വേറെരു ബന്ധമുള്ളതിനാലാണ് ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഇത് അവതാറിനെ പ്രകോപിപ്പിച്ചു.തുടർന്നാണ് ഇരുവരും തമ്മിലുള്ള കൈയാങ്കളിക്കിടയിൽ അവതാർ ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊലപ്പെടുത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും പരസ്പരമുള്ള വഴക്കിനിടയിൽ സംഭവിച്ചതാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും നവനീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇയാൾക്കുള്ള ശിക്ഷ ഓഗസ്റ്റ് 23ന് കോടതി വിധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP