Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുരീയം സുവർണമുദ്ര പുരസ്‌കാരം ഷാജൻ സി.മാത്യുവിന്; മലയാള മനോരമ ഗ്രാമഫോൺ പംക്തി രചയിതാവിനെ പുരസ്‌കാരാർഹനാക്കിയത് സംഗീതം മുൻനിർത്തിയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ; പുരസ്‌കാര വിതരണം 21ന് തുരീയം സമാപന വേദിയിൽ

തുരീയം സുവർണമുദ്ര പുരസ്‌കാരം ഷാജൻ സി.മാത്യുവിന്; മലയാള മനോരമ ഗ്രാമഫോൺ പംക്തി രചയിതാവിനെ പുരസ്‌കാരാർഹനാക്കിയത് സംഗീതം മുൻനിർത്തിയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ; പുരസ്‌കാര വിതരണം 21ന് തുരീയം സമാപന വേദിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോത്തങ്കണ്ടം ആനന്ദ ഭവനം തുരീയം സംഗീതോത്സവ ഭാഗമായുള്ള തുരീയം സുവർണ മുദ്ര പുരസ്‌കാരം മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററും മലയാള മനോരമയിലെ ഗ്രാമഫോൺ പംക്തി രചയിതാവുമായ ഷാജൻ സി.മാത്യുവിന്. സംഗീത മാധ്യമ പ്രവർത്തനം, സംഗീതം മുൻനിർത്തിയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ, എന്നിവ മുൻനിർത്തിയാണ് ഷാജനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, എ.രഞ്ജിത് കുമാർ എന്നിവർ അറിയിച്ചു.

ചതുർ കലകളിൽ പ്രാവീണ്യം നേടിയ ടി.എം.പ്രേംനാഥ്, ഒരു വർഷം കൊണ്ട് 35 ഗ്രന്ഥകർത്താക്കളുടെ നൂറിലധികം പുസ്തകങ്ങൾ വായിച്ച കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മീരാ വിജയ് എന്നിവർക്ക് തുരീയം കീർത്തി മുദ്ര പുരസ്‌കാരവും നൽകും. പുരസ്‌കാരങ്ങൾ 21ന് നടക്കുന്ന തുരീയം സമാപന വേദിയിൽ വച്ച് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP