Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇവിടെ എന്തുക്രൈമും നടക്കും; സിസി ടിവി ക്യാമറകൾ കണ്ണടയ്ക്കാതെ വന്നപ്പോൾ ഉഗ്രൻ പണികൊടുത്ത് അടപ്പിച്ചു; അദ്ധ്യാപകർ പോലും ക്യാമ്പസിലേക്ക് കാലെടുത്ത് കുത്തുന്നത് ജീവഭയത്തോടെ; സുരക്ഷാജീവനക്കാരുടെ ചുമതല എസ്എഫ്‌ഐക്കാരുടെ സേവപിടുത്തവും പെട്ടിയെടുപ്പും; ഇൻവിജിലേറ്റർ കണ്ണടച്ചാൽ പിഎസ് സി പരീക്ഷയിലും എന്തുമാവാം! എതിർപ്പുകൾ ഉയരുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ സെന്റർ അനുവദിക്കുന്നതിൽ പിഎസ് സി ചെയർമാന് നൂറുനാവും

ഇവിടെ എന്തുക്രൈമും നടക്കും; സിസി ടിവി ക്യാമറകൾ കണ്ണടയ്ക്കാതെ വന്നപ്പോൾ ഉഗ്രൻ പണികൊടുത്ത് അടപ്പിച്ചു; അദ്ധ്യാപകർ പോലും ക്യാമ്പസിലേക്ക് കാലെടുത്ത് കുത്തുന്നത് ജീവഭയത്തോടെ; സുരക്ഷാജീവനക്കാരുടെ ചുമതല എസ്എഫ്‌ഐക്കാരുടെ സേവപിടുത്തവും പെട്ടിയെടുപ്പും; ഇൻവിജിലേറ്റർ കണ്ണടച്ചാൽ പിഎസ് സി പരീക്ഷയിലും എന്തുമാവാം! എതിർപ്പുകൾ ഉയരുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ സെന്റർ അനുവദിക്കുന്നതിൽ പിഎസ് സി ചെയർമാന് നൂറുനാവും

എം മനോജ് കുമാർ

 തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കൾ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ കയറിക്കൂടിയത് വിവാദമായി തുടരവേ തന്നെയാണ് പിഎസ്‌സി പരീക്ഷാ സെന്റർ യൂണിവേഴ്സിറ്റി കോളേജിൽ അനുവദിക്കുന്നതും വിവാദമായത്. യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്‌സി പരീക്ഷാ സെന്ററിനെക്കുറിച്ച് ഇന്നലത്തെ പിഎസ്‌സി ചെയർമാന്റെ വിശദീകരണ വാർത്താ സമ്മേളനത്തിൽ മറുനാടൻ ചോദ്യമുന്നയിച്ചപ്പോഴും സെന്റർ വളരെ പെർഫെക്ട് സെന്റർ എന്നാണ് പിഎസ്‌സി ചെയർമാൻ പ്രതികരിച്ചത്. സർക്കാർ കോളേജ്, നല്ല വെളിച്ചവും സൗകര്യങ്ങളും. അടച്ചുറപ്പുള്ള മുറി. പിഎസ്‌സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പിഎസ്‌സി സ്‌ക്വാഡിന്റെ പരിശോധന. യൂണിവേഴ്സിറ്റി കോളേജിനെ വാഴ്‌ത്താനാണ് പിഎസ്‌സി ചെയർമാൻ ശ്രമിച്ചത്.

നിലവിലെ കൊലപാതക ശ്രമവും അതിനു തൊട്ടു മുൻപിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമവും വന്നപ്പോൾ തന്നെ യൂണിവേഴ്സിറ്റി കോളേജ് എന്താണ് എന്നും അതിലെ എസ്എഫ്‌ഐ ഭീകരവാഴ്ചയുടെ യഥാർത്ഥ ചിത്രമെന്ത് എന്ന് ഒരിക്കൽക്കൂടി കേരളം മനസിലാക്കുകയും ചെയ്തു. പിഎസ്‌സി പരീക്ഷയിൽ ഡ്യൂട്ടി നോക്കുന്ന ഒരു ഇൻവിജിലേറ്റർ വിശ്വസ്തനല്ലെങ്കിൽ പിഎസ്‌സി പരീക്ഷയിൽ എന്ത് ക്രമക്കേടും സാധ്യമാകും. യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്‌സി പരീക്ഷയെക്കുറിച്ചും ഇത്തരം പരാതികൾ തന്നെയാണ് ഉയരുന്നത്.

പിഎസ്‌സി പരീക്ഷാ സെന്റർ ആയ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ്. ഏറെക്കാലമായി ഇവിടുത്തെ ക്യാമറകൾ പ്രവർത്തന രഹിതമാണ് എന്നാണ് പുറത്തു വരുന്ന വാർത്ത. ക്യാമറകൾ കണ്ണടച്ചതല്ല, ക്യാമറകൾ മനഃപൂർവം കേടുവരുത്തിയാണ് എന്നാണു അറിയാൻ കഴിയുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകളാണ് ഇവിടെ കണ്ണടച്ചിരിക്കുന്നത്. ഇതുകൊണ്ട് തന്നെ എന്ത് ക്രൈം നടന്നാലും ഒന്നും ക്യാമറക്കണ്ണിൽ പതിയുകയുമില്ല. അതിനാണ് ലക്ഷങ്ങൾ മുടക്കിയുള്ള ക്യാമറകൾ പ്രവർത്തന രഹിതമാക്കിയിട്ടുള്ളത്. ഇവിടെ പിഎസ്‌സി സെന്റർ അനുവദിക്കുകയും പിഎസ്‌സി പരീക്ഷകൾ നടക്കുകയും ചെയ്യുമ്പോൾ എന്താണ് സംഭവയ്ക്കുക എന്ന് ഊഹിക്കാൻ കഴിയുന്ന കാര്യമാണ്. യൂണിവേഴ്സിറ്റി കോളെജിലെ സിസിടിവി ക്യാമറകൾ പകുതിയും പ്രവർത്തന രഹിതമാണെന്ന് പ്രിൻസിപ്പാൾ മറുനാടൻ മലയാളിയോട് സമ്മതിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പാൾ വിശ്വംഭരൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

യൂണിവേഴ്സിറ്റി കോളേജിൽ ജീവഭയം കൂടാതെ കാലെടുത്ത് കുത്താൻ കഴിയില്ല എന്നാണ് അവിടുത്തെ അദ്ധ്യാപകർ തന്നെ രഹസ്യമായി സമ്മതിക്കുന്നത്. ഇവിടെ രാത്രി സുരക്ഷാ ജീവനക്കാരുണ്ട്. പക്ഷെ എസ്എഫ്‌ഐക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കലാണ് രാത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ഡ്യൂട്ടി. അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം എല്ലാ കാര്യത്തിനും ഒത്താശയും നൽകുന്നു എന്നാണ് ആരോപണം വരുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ആണ് നിലവിലുള്ളത്. പിഎസ്‌സി പരീക്ഷകളിൽ മാത്രമല്ല യൂണിവേഴ്സിറ്റി കോളെജിൽ വെച്ച് നടത്തുന്ന യുപിഎസ്‌സി പരീക്ഷയിലും ക്രമക്കേടുകൾ ആരോപിക്കപ്പെടുന്നുണ്ട്. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് കോളേജിലെ പരീക്ഷാ സെക്ഷന്റെ ഗുരുതരവീഴ്ചയാണ്. ഉത്തരക്കടലാസ് സെക്ഷനിൽ നിന്നും വിദ്യാർത്ഥിക്ക് കൊടുത്തുവിട്ടതാണ് എന്ന് സൂചനകളുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസിൽ മാഫിയപോലെ ഒരു സംഘം ജീവനക്കാർ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. ഒരു പാലം പോലെയാണിത്. വിദ്യാർത്ഥികൾക്ക് ഇവരെക്കൊണ്ടും വിദ്യാർത്ഥികൾക്ക് തിരിച്ചും പ്രയോജനം ലഭിക്കും. പരീക്ഷാ ജോലികൾക്ക് വിരമിച്ച ജീവനക്കാർ എത്താറുണ്ട്. വിരമിച്ച ജീവനക്കാരെ പരീക്ഷാ ജോലികളിൽ നിയോഗിക്കരുത് എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചാണ് ഇവർക്ക് പരീക്ഷാ ജോലികൾ നൽകുന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐക്കാരനായ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളായ ഇതേ കോളേജിലെ ശിവരഞ്ജിത്തിന്റെ സ്പോർട്സ് ക്വാട്ട വിവാദമായിരിക്കെ കോളേജിലെ സ്പോർട്സ് ക്വാട്ടയെക്കുറിച്ച് ഉയരുന്നത് നിരവധി പരാതികളാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ചുമതലയുണ്ടായിരുന്നത് കായിക വിഭാഗത്തിലെ ഒരു അദ്ധ്യാപകനാണ് അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. നേതാക്കന്മാർക്ക് പ്രവേശനം നൽകാനുള്ള വഴി അടഞ്ഞതോടെ യൂണിറ്റംഗങ്ങൾ ആകെ കലിപ്പിലായി. എവിടെ വച്ച് കണ്ടാലും പരസ്യമായി ചീത്തവിളിയും ഭീഷണിയും. അദ്ധ്യാപകൻ സ്ഥലം മാറിപ്പോയി. 'ഇവിടം ഭരിക്കുന്നത് ഞങ്ങളാണ്, പ്രിൻസിപ്പലല്ല'.എന്നാണ് എസ്എഫ്‌ഐ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നത്. അത് സത്യമാണെന്ന് അദ്ധ്യാപകരും സമ്മതിക്കും. കോളേജിന്റെ നിയന്ത്രണം തങ്ങളുടെ കൈയിൽ തന്നെയാകണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം.

മതമൗലികവാദത്തെക്കാൾ ശക്തമായ ഫാസിസ്റ്റ് മനസ്സാണ് കോളേജിലെ എസ്എഫ്‌ഐയ്ക്ക് എന്നാണ് ആരോപണം വരുന്നത്. ഭീഷണിപ്പെടുത്തുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഗുണ്ടകളും എല്ലാക്കാലവും എസ്.എഫ്.ഐ. യൂണിറ്റിലുണ്ടാകും. എന്നാൽ അതിന്റെ മൂർധന്യത്തിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ ദുരന്തം. യൂണിറ്റിന്റെ നിർദ്ദേശം മറികടക്കുന്നു എന്നു തോന്നിയപ്പോഴാണ് ഒപ്പമുള്ളവരെപ്പോലും കുത്തിവീഴ്‌ത്താൻ ഇവർ തീരുമാനിച്ചതും. തങ്ങൾക്കെതിരാണെന്ന് തോന്നുന്ന അദ്ധ്യാപകരെ നിലയ്ക്ക് നിർത്താൻ ഇവർ സർവ തന്ത്രവും പയറ്റും. അകമ്പടിയായി തെറിവിളികൾ എത്തും.

2001 ൽ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം വന്നപ്പോൾ പൊലീസ് അകത്ത് കയറിയതാണ്. എന്നാൽ ഇപ്പോഴത്തെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മുന്മന്ത്രി ശിവദാസ മേനോന്റേയും നേതൃത്വത്തിൽ അകത്ത് കയറി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. അക്രമികളെ രക്ഷിക്കുകയും ചെയ്തു. അതിനു ശേഷം പൊലീസ് കയറിയിട്ടില്ല. പ്രിൻസിപ്പൽമാർ പരാതിയും നൽകിയിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP