Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിലെത്തിയത് രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ; അഴിക്കുള്ളിൽ നിന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് മനുഷ്യാവാകശ ലംഘനങ്ങൾ; എല്ലാം പുറത്തെത്തിച്ചത് സഹതടവുകാരുടെ 'മാവോ'; ഓഫീസർമാരുടെ അഴിമതിയും തട്ടിപ്പും ചർച്ചയായപ്പോൾ വടക്കോട്ടും തെക്കോട്ടും പന്ത് തട്ടി പ്രതികാരം; മാവേലിക്കരയിലെ തടവുകാരന്റെ മരണത്തിലെ ദുരൂഹത ചർച്ചയായതും ഇതേ വഴിയേ: പോക്‌സോ കേസിൽ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന വ്യവഹാരി ഉണ്ണികൃഷണന്റെ കഥ ഇങ്ങനെ

ജയിലിലെത്തിയത് രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ; അഴിക്കുള്ളിൽ നിന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് മനുഷ്യാവാകശ ലംഘനങ്ങൾ; എല്ലാം പുറത്തെത്തിച്ചത് സഹതടവുകാരുടെ 'മാവോ'; ഓഫീസർമാരുടെ അഴിമതിയും തട്ടിപ്പും ചർച്ചയായപ്പോൾ വടക്കോട്ടും തെക്കോട്ടും പന്ത് തട്ടി പ്രതികാരം; മാവേലിക്കരയിലെ തടവുകാരന്റെ മരണത്തിലെ ദുരൂഹത ചർച്ചയായതും ഇതേ വഴിയേ: പോക്‌സോ കേസിൽ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന വ്യവഹാരി ഉണ്ണികൃഷണന്റെ കഥ ഇങ്ങനെ

പ്രവീൺ സുകുമാരൻ

മാവേലിക്കര: ഇൻഷുറൻസ് തട്ടിപ്പു കേസിൽ അറസ്റ്റിലായ കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) മാവേലിക്കര സബ് ജയിലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് ' പുനരന്വേഷണത്തിനും കൂടുതൽ വിവാദങ്ങൾക്കും വഴി വെച്ചത് ജയിലിനുള്ളിലെ വ്യവഹാരി എന്നറിയപ്പെടുന്ന തടവുകാരനായ ഉണ്ണികൃഷ്ണന്റെ മൊഴിയാണ്. ഒരു കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ടെന്ന് ജഡ്ജിയോടു ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ജേക്കബ്ബ് മരിക്കുന്ന രാത്രിയിൽ ആ സെല്ലിൽ നിന്നും നിലവിളി കേട്ടിരുന്നുവെന്നും മരണത്തിൽ ദുരുഹതയുണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.

ഈ മൊഴി കൂടി കണക്കിലെടുത്താണ് കേസ് പുനരന്വേഷിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജേക്കബിനെ തൂവാല വായിൽ തിരുകി ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന സംശയം വ്യാപകമാണ്. അർദ്ധ രാത്രിയിലാണ് നിലവിളി കേട്ടതെന്ന് ഉണ്ണികൃഷണന്റെ മൊഴി വിശ്വസിച്ചാലും ഇല്ലെങ്കിലും ജേക്കബ്ബിൻെ മരണം സംബന്ധിച്ച ദുരുഹത നീക്കാൻ ജയിൽ വകുപ്പിന് ആയിട്ടില്ല. ജയിലിൽ എന്തിനും ഏതിനും പരാതി നല്കുന്ന ഉണ്ണികൃഷ്ൻ ജയിൽ ജീവനക്കാരുടെ കണ്ണിലെ കരടാണ്. അതു കൊണ്ട് തന്നെ തടവറക്കുള്ളിൽ വ്യവഹാരി ഉണ്ണിയെന്നാണ് ഈ അൻപത് കാരൻ അറിയപ്പെടുന്നത്.

വിചാരണ തടവുകാരനായ ഉണ്ണികൃഷ്ൻ ജയിലിലെ ഇരട്ട നീതിയേയും ഉന്നത ബന്ധമുള്ള തടവുകാർക്ക് നല്കുന്ന ആനുകൂല്യങ്ങളെയും ചോദ്യം ചെയ്യുകയും വേണ്ടി വന്നാൽ ജഡ്ജിക്ക് പോലും പരാതി അയക്കുകകയും ചെയ്തിരുന്നതിനാൽ വാർഡന്മാരെല്ലാം ശത്രുവിനെ പോലെയാണ് ഉണ്ണികൃഷ്‌നെ കാണുന്നത്. സൂപ്രണ്ടെന്നോ സാധാ വാർഡനെന്നോ വ്യത്യാസമില്ലാതെ ജയിലിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ മാസം ഒരു തടവുകാരന് മാത്രം സ്‌പെഷ്യൽ വിളമ്പിയതിനെ ചോദ്യം ചെയ്തിരുന്നു. അതു പിന്നെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുമായുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ ഓഫീസർക്ക് തടവുകാരനിൽ നിന്നും മർദ്ദനമേറ്റ കാര്യം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. രാവിലെ ഒൻപത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രിസൺ ഓഫീസറെ ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചതെന്നാണ് ജയിൽ അധികൃതർ പറഞ്ഞ കഥ. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. വാർഡന്മാർക്കിടയിൽ ഉണ്ണിക്കൃഷ്ണൻ വ്യവഹാരി ആണെങ്കിൽ സഹതടവുകാർക്കിടയിൽ മാവോ ആണ്. എന്തിനു ഏതിനും ഏതു പാതിരാത്രിയും സഹായം തേടാവുന്ന മാവോ.

മാവോ ഉണ്ണിക്കൃഷ്ണൻ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങൾ ഏറെയും സഹ തടവുകാർക്ക് വേണ്ടിയാണന്നതും ശ്രദ്ധേയമാണ്. വാർഡന്മാർ അനാവിശ്യമായി സഹ തടവുകാർരുടെ മേലിൽ കൈവച്ചാലും ഉണ്ണിക്കൃഷ്ണൻ ഉണരും. എതിർക്കുമെന്ന് മാത്രമല്ല ജയിൽ ഡി ജി പി മുതൽ ജില്ലാ മജിസ്‌ട്രേട്ടവരെയുള്ളവർക്ക്പരാതി അയക്കും. കൂടാതെ ഏതെങ്കിലും കേസിന്റെ വിചാരണയ്ക്ക് പോയാലും ഇതെല്ലാം എണ്ണിയെണ്ണി പറയും. അങ്ങനെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്ന വാർഡന്മാർ നിരവധിയാണ്. ഉണ്ണികൃഷ്ണന്റെ പരാതിയിൽ പണിഷ്‌മെന്റ് കിട്ടിയ വാർഡന്മാരും ഇവിടെ ഉണ്ട് ജയിലധികൃതർക്ക് തലവേദനയായതു കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തെക്കും വടക്കുമായി നിരവിധി ജയിലുകളിൽ കഴിഞ്ഞിട്ടുള്ള ഉണ്ണികൃഷ്ൻ കൂടുതൽ കാലം കഴിഞ്ഞതും മാവേലിക്കര സബ്ജയിലിൽ തന്നെ. കായകുളം സ്വദേശിയായ തന്റെ വൃദ്ധ മാതാവിന് വന്നു കാണാൻ മാവേലിക്കര ജയിലാണ് സൗകര്യമെന്നും അത് അനുവദിച്ചു തരണമെന്നും കോടതി വഴി അനുമതി തേടിയാണ് ഉണ്ണിക്കൃഷ്ണൻ ഇവിടെ കഴിഞ്ഞു വന്നത്. ഇതിനിടെ ഹൈക്കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ മാസം ഉണ്ണികൃഷ്‌നെ വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു.

2016ൽ രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പിഢിപ്പിച്ചതിന് പോക്‌സോ കേസിലാണ് ഉണ്ണിക്കൃഷ്ണൻ ജയിലിൽ എത്തുന്നത്. അമ്പലപ്പുഴയിൽ പൊലീസിനെ ആക്രമിച്ച കേസിലും ചില സാമ്പിത്തിക തട്ടിപ്പു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ. ഇതിൽ പോക്‌സോ കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. മരിച്ച ജേക്കബ്ബ് കിടന്ന കെട്ടിടത്തിലെ അങ്ങേ അറ്റത്തെ സെല്ലിലാണ് ഉണ്ണികൃഷ്ണനെ പാർപ്പിച്ചിരുന്നത്. ജേക്കബിന്റേത് ആത്മഹത്യയാണെന്നും ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നുമുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് തള്ളിക്കളഞ്ഞിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയിൽ ഡിഐജി എസ്. സന്തോഷിനാണ് പുനരന്വേഷണത്തിന്റെയും ചുമതല. ഇന്ന് മാവേലിക്കര സബ്് ജയിലിൽ എത്തുന്ന ഡി ഐ ജി ജയിലിലെ സുരക്ഷ വീഴ്ചയും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കും. ആവിശ്യമെങ്കിൽ വിയ്യൂരിൽ എത്തി ഉണ്ണികൃഷ്ണന്റെ മൊഴിയും എടുക്കും.ജേക്കബ്ബിന്റെ മരണത്തിലെ ദുരുഹത നീക്കാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ കേസ് അന്വേഷിക്കണമെന്നാണ് ജയിൽ വകുപ്പ് പറയുന്നത്.

മാർച്ച് 20നു രാത്രി ഷർട്ടും പാന്റ്‌സും ധരിച്ചാണ് എം.ജെ. ജേക്കബിനെ ജയിലിൽ എത്തിച്ചതെന്ന് ആദ്യ റിപ്പോർട്ടിൽ പറയുന്നു. കൂടുതലായി വിയർക്കുന്നതിനാൽ തൂവാല സെല്ലിൽ കൊണ്ടു പോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 13 തടവുകാർ ആ സമയം സെല്ലിലുണ്ടായിരുന്നു. എം.ജെ. ജേക്കബ് സെല്ലിൽ കമിഴ്ന്നാണ് കിടന്നത്. അന്നു രാത്രി മറ്റൊരു തടവുകാരനെ സെല്ലിൽ എത്തിച്ചു.
ജേക്കബിന് പൊലീസ് മർദനമേറ്റെന്നു പറയുന്ന സമയത്ത് സെല്ലിലെ സിസി ടിവി ക്യാമറ ഓഫാക്കിയെന്ന ആരോപണമുണ്ട്. സിസിടിവി ക്യാമറ 20 മിനിറ്റ് മാത്രമാണു പ്രവർത്തിക്കാതിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. 21നു പുലർച്ചെ 2.22 മുതൽ ക്യാമറ പ്രവർത്തിക്കാതിരുന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. പുലർച്ചെ ആറിനാണ് ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാവേലിക്കര മുൻ സിഐ മോഹൻ ലാൽ രണ്ടു വട്ടം ജയിലിൽ വന്ന കാര്യം റിപ്പോർട്ടിലുണ്ട്. എന്നാൽ, ഒരു തവണ വന്നപ്പോൾ രജിസ്റ്ററിൽ പേര് എഴുതിയില്ലെന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. മനു എസ്. നായർ എന്ന തടവുകാരന്റെ കാര്യം ശ്രദ്ധിക്കണമെന്നു ജയിൽ അധികൃതരെ അറിയിക്കാനാണ് സിഐ വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ജേക്കബ്ബിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു . മരിച്ച എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്ത് ഗുരുതരമായ പരുക്കുകൾ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തി. എം.ജെ. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ് ഈ പരുക്കുകൾ സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തൂവാല സ്വയം വായിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇത് അസംഭവ്യമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക് സർജന്മാരുടെ സംഘം തറപ്പിച്ച് പറയുന്നു. കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി മുറിവുകൾ ശരീരത്തിലുണ്ട്. ജേക്കബിന്റെ നെറ്റിയിലെ മുറിവിനു മൂന്നര സെന്റമീറ്റർ നീളവും അര സെന്റമീറ്റർ വീതിയുമുണ്ട്. കഴുത്തിന്റെ ഇടതു ഭാഗത്തു ചെവിക്കു താഴെ നാല് സെന്റിമീറ്റർ നീളത്തിൽ പലയിടത്തായി മുറിവുകളുണ്ട്. തലയുടെ ഇടതു ഭാഗത്തു ചെവിക്കു മുകളിലുള്ള മുറിവിനു ഒന്നര സെന്റിമീറ്റർ നീളമുണ്ട്.പരുക്കൻ പ്രതലത്തിൽ നിന്നോ കട്ടിയുള്ള വസ്തുക്കൾ വഴിയുള്ള പ്രഹരത്തിൽ നിന്നോ ഉണ്ടായതാകാം പരുക്കുകളെന്നാണു നിഗമനം.മാർച്ച് 20ന് ജയിലിൽ എം.ജെ.ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസിന്റെയും ജയിൽ അധികൃതരുടെയും വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP