Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടനെഞ്ച് പൊട്ടുന്ന തോൽവിയിലും തലയുർത്തി ക്യാപ്റ്റൻ കെയിൻ വില്യംസൺ; മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത് കളത്തിലെ ഏറ്റവും വലിയ മാന്യനെ; ആടിയുലഞ്ഞ ഇംഗ്ലീഷ് കപ്പലിനെ കരയ്ക്കടുപ്പിച്ച കപ്പിത്താനായി ബെൻ സ്റ്റോക്‌സ്; ഇനി മറക്കാം കൊൽക്കത്തയിലെ ആ ദുരന്ത രാവ്; വിക്കറ്റ്‌വേട്ടയിൽ സ്റ്റാർക്കും; റൺവേട്ടയിൽ രോഹിതും ഒന്നാമത്; ഇംഗ്ലണ്ട് ലോകകപ്പിന് തിരശ്ശീല: 2023 ഇനി ഇന്ത്യയിൽ കാണാം  

ഇടനെഞ്ച് പൊട്ടുന്ന തോൽവിയിലും തലയുർത്തി ക്യാപ്റ്റൻ കെയിൻ വില്യംസൺ; മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത് കളത്തിലെ ഏറ്റവും വലിയ മാന്യനെ; ആടിയുലഞ്ഞ ഇംഗ്ലീഷ് കപ്പലിനെ കരയ്ക്കടുപ്പിച്ച കപ്പിത്താനായി ബെൻ സ്റ്റോക്‌സ്; ഇനി മറക്കാം കൊൽക്കത്തയിലെ ആ ദുരന്ത രാവ്; വിക്കറ്റ്‌വേട്ടയിൽ സ്റ്റാർക്കും; റൺവേട്ടയിൽ രോഹിതും ഒന്നാമത്; ഇംഗ്ലണ്ട് ലോകകപ്പിന് തിരശ്ശീല: 2023 ഇനി ഇന്ത്യയിൽ കാണാം   

മറുനാടൻ ഡെസ്‌ക്‌

ലോർഡ്സ്: ന്യൂസിലൻഡിന്റെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് വിജയം നേടിയപ്പോൾ ന്യൂസിലാന്റ് നേടിയത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുപിടി ആൾക്കാരുടെ ഹൃദയമായിരുന്നു. നിർഭാഗ്യമെന്ന ഒറ്റ കാരണത്താൽ കൈയെത്തും ദുരത്ത് കപ്പു നഷ്ടപ്പെട്ടിട്ടും സ്വന്തം ടീമിനെയാകെ ഒന്നാകെ ചുമലിൽ താങ്ങിയ നായകനെ നമുക്ക് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞു. ഈ ടൂർണമെന്റിലെ അല്ലെങ്കിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മാന്യനായ കളിക്കാരനും ക്യാപ്റ്റനുമായ കെയിൻ വില്യാംസൺ. അദ്ദേഹം തന്നെയാണ് ടൂർണമെന്റിന്റെ താരവും. ഒരു ഘട്ടത്തിൽ വിജയ പ്രതീക്ഷ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ചത് ബെൻസ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. വിലപ്പെട്ട 84 റൺസാണ് ഇംഗ്ലണ്ടിനായി ഈ കപ്പിത്താൻ നേടിയത്. സ്‌റ്റോക്‌സ് തന്നെയാണ് കളിയിലെ കേമനും.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡാണ് വില്ല്യംസൺന്റെ പേരിനൊപ്പം ചേർന്നത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിൽ ഒരു റൺ നേടിയതോടെയാണ് വില്ല്യംസൺ റെക്കോഡിലെത്തിയത്. ഇതോടെ 12 വർഷം മുമ്പ് ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർദ്ധന നേടിയ റെക്കോഡ് പഴങ്കഥയായി. 2007 ലോകകപ്പിൽ 548 റൺസാണ് ജയവർദ്ധന അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരേ കലാശപ്പോരിൽ കളിക്കാനിറങ്ങുമ്പോൾ വില്ല്യംസൺന്റെ പേരിൽ 548 റൺസുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ 30 റൺസ് നേടിയതോടെ കിവീസ് ക്യാപ്റ്റൻ ഈ ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് 578 റൺസ് നേടി. ടൂർണമെന്റിലെ വിക്കറ്റ്‌വേട്ടയിൽ സ്റ്റാർക്കും റൺവേട്ടയിൽ രോഹിതും ഒന്നാമതായി.

ഏകപക്ഷീയമായ മത്സരമായിരുന്നു പലരും ഫൈനലിൽ പ്രവചിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പോരാട്ട വീര്യം കൊണ്ട് ന്യൂസിലൻഡ് ഫൈനലിനെ ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാക്കി മാറ്റി. വിജയയിയെ കണ്ടെത്താൻ സൂപ്പർ ഓവറിനും കഴിയാതെ വന്ന മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് വിജയികളാകുന്നത്.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലൻഡിന് മുന്നിൽ വച്ച വിജയലക്ഷ്യം 16 റൺസിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആർച്ചർ ആദ്യ പന്ത് വൈഡ് എറിഞ്ഞു. ഒന്നാം പന്ത് രണ്ട് റൺസ്. അടുത്ത പന്ത് നിഷം സിക്‌സ് പറത്തി. അടുത്ത പന്തിൽ രണ്ട് റൺസ്. നാലാം പന്തിലും രണ്ട് റൺസ്. അഞ്ചാം പന്തിൽ സിംഗിൾ. ആറാം പന്തിൽ ന്യൂസിലൻഡിന് വേണ്ടിയിരുന്നത് രണ്ട് റൺസായിരുന്നു. പക്ഷെ ഗുപ്റ്റിലിനെ റൺ ഔട്ട്. സ്‌കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടവും.

242 എന്നെ വിജയലക്ഷ്യം ഇംഗ്ലണ്ടിനെ പോലൊരു ശക്തമായൊരു ബാറ്റിങ് നിരയുള്ള ടീമിനെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാവുന്നതാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ സമാനമായ സ്‌കോർ പ്രതിരോധിച്ച് വിജയിച്ച ന്യൂസിലൻഡിനെ എഴുതിത്ത്ത്ത്തള്ളാനും കഴിയില്ല. പക്ഷെ ഒരിക്കൽ കൂടി ന്യൂസിലൻഡ് അത് ആവർത്തിച്ചപ്പോൾ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലുകളിലൊന്നിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP