Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ നിന്ന് രോഹിതും കോലിയും ബുംറയും; പാക്കിസ്ഥാനിൽ നിന്ന് ആരുമില്ല; ഓസ്‌ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ വീതം; ബംഗ്ലാദേശിൽ നിന്ന് ഷക്കീബും ന്യൂസിലാൻഡിൽ നിന്ന് കെയിൻ വില്യംസണും; ബിബിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവൻ ഇങ്ങനെ; ഇതിൽ സ്പിന്നർ എവിടെയെന്ന് ചോദിച്ച് ക്രിക്കറ്റ് ആരാധകർ

ഇന്ത്യയിൽ നിന്ന് രോഹിതും കോലിയും ബുംറയും; പാക്കിസ്ഥാനിൽ നിന്ന് ആരുമില്ല; ഓസ്‌ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ വീതം; ബംഗ്ലാദേശിൽ നിന്ന് ഷക്കീബും ന്യൂസിലാൻഡിൽ നിന്ന് കെയിൻ വില്യംസണും; ബിബിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവൻ ഇങ്ങനെ; ഇതിൽ സ്പിന്നർ എവിടെയെന്ന് ചോദിച്ച് ക്രിക്കറ്റ് ആരാധകർ

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പ് കിരീടം നേടി ക്രിക്കറ്റ് ലോകത്തിന്റെ ചക്രവർത്തിമാരാകാൻ ഇംഗ്ലണ്ടും ന്യൂസിലാൻഡും ലോർഡിസിൽ പോരാടുകയാണ്. ഓസ്‌ട്രേലിയ ഇന്ത്യ ഫൈനൽ ആണ് ആരാധകർ സെമി ലൈനപ്പായതിന് ശേഷം പ്രതീക്ഷിച്ചതെങ്കിലും ഇരു ടീമുകളും സെമിയിൽ തോറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എല്ലാ ടീമുകളും പ്രതീക്ഷയോടെയാണ് ലോകകപ്പിന് എത്തിയതെങ്കിലും താരങ്ങളിൽ ചിലർ മിന്നിയെങ്കിലും മറ്റു ചിലർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മധ്യനിരയാണ് ഇന്ത്യൻ കിരീട മോഹങ്ങൾ തട്ടി തെറിപ്പിച്ചത്. ലീഗ് ഘട്ടത്തിലും സെമിഫൈനലിലും പുറത്തെടുത്ത മികച്ച പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ലോകകപ്പിന്റെ മികച്ച ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിബിസി. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബൂമ്ര എന്നിവരാണ് ലോകടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ താരമായ ഡേവിഡ് വാർണറും ഓപ്പണിംഗിൽ എത്തും. മൂന്നും നാലും സ്ഥാനങ്ങളിൽ ഇന്ത്യയുടെ വിരാട് കോലിയും ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണും.ടീമിലെ ഓൾ റൗണ്ടർമാരായി ബംഗ്ലാ താരം ഷാക്കിബ് അൽ ഹസനും ഇംഗ്ലണ്ടിന്റെ ബെൻസ്റ്റോക്‌സും. വിക്കറ്റ് കീപ്പിംഗിന് അലക്‌സ് കാരി. ബൗളിങ് നിരയിൽ ജോഫ്ര ആർച്ചർ, ക്രിസ് വോക്‌സ്, ഇന്ത്യൻ താരം ജസ്പ്രീത് ബൂമ്ര, മിച്ചൽ സ്റ്റാർക്ക് എന്നിവരും എത്തും. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വായനാക്കാരനാണ് ടീമിനെ തെരഞ്ഞെടുത്തത്. എന്നാൽ ഒരു സ്പിന്നർ പോലും ടീമിൽ ഇല്ല

ബിബിസി തെരഞ്ഞെടുത്ത ലോകകപ്പ് ടീം ഇങ്ങനെ

ഡേവിഡ് വാർണർ, രോഹിത് ശർമ്മ, വിരാട് കോലി, കെയിൻ വില്യംസൺ,ഷക്കീബ് അൽ ഹസൻ, ബെൻ സ്‌റ്റോക്‌സ്, അലക്‌സ് ക്യാരി, ജോഫ്രാ ആർച്ചർ, ക്രിസ് വോക്‌സ്, ജസ്പ്രീത് ബുംറ, മിച്ചൽ സ്റ്റാർക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP