Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാല് വർഷം മുൻപ് അവർ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യത്തിന്റെ നായകരായി; ഇന്നത്തെ ഫൈനലിലും സാന്നിധ്യമറിയിച്ച് മൈക്കൾ ക്ലാർക്കും ബ്രണ്ടൻ മക്കല്ലവും; കമന്ററി ബോക്‌സിൽ താരങ്ങളായി `ബാസും` ` പപ്പും`; അതിനും മുൻപ് കപ്പുയർത്തിയ നായകൻ ഇപ്പോഴും കളിക്കളത്തിൽ; കൗതുകക്കാഴ്ചയായി ലോകകപ്പ് ഫൈനലിലെ കമന്ററി ബോക്‌സ്

നാല് വർഷം മുൻപ് അവർ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യത്തിന്റെ നായകരായി; ഇന്നത്തെ ഫൈനലിലും സാന്നിധ്യമറിയിച്ച് മൈക്കൾ ക്ലാർക്കും ബ്രണ്ടൻ മക്കല്ലവും; കമന്ററി ബോക്‌സിൽ താരങ്ങളായി `ബാസും` ` പപ്പും`; അതിനും മുൻപ് കപ്പുയർത്തിയ നായകൻ ഇപ്പോഴും കളിക്കളത്തിൽ; കൗതുകക്കാഴ്ചയായി ലോകകപ്പ് ഫൈനലിലെ കമന്ററി ബോക്‌സ്

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഫൈനൽ മത്സരം ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ കമന്ററി ബോക്‌സിൽ കളി പറയാനിരിക്കുന്ന രണ്ട് പേർ ഇതിനിടയിൽ ശ്രദ്ധേയരാവുകയാണ്. മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൾ ക്ലാർക്ക് മുൻ ന്യൂസിലാൻഡ് നായകൻ ബ്രെണ്ടൻ മക്കല്ലം എന്നിവരാണ് അത്. എങ്ങനെയാണ് ഇരുവരും ഇന്ന് ശ്രദ്ധ നേടിയത് എന്ന് ചോദിച്ചാൽ ഒരു നാല് വർഷം പുറകോട്ട് പോകേണ്ടി വരും. 2015 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏറ്റ് മുട്ടിയപ്പോൾ ഇവർ രണ്ട് പേരുമായിരുന്നു അന്ന് അവരുടെ ടീമുകളെ നയിച്ചത്.

ഇരുവരും നേരത്തെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇതിൽ മക്കല്ലം ഇപ്പോഴും വിവിധ രാജ്യങ്ങളുടെ ടി20 ലീഗുകളിൽ കളിക്കുന്നുണ്ട്. എന്നാൽ ക്ലാർക്ക് സമ്പൂർണമായി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 38കാരനായ ക്ലാർക്കും 37കാരനായ മക്കല്ലവും വിരമിച്ചെങ്കിലും അതിന് മുൻപ് നടന്ന ലോകകപ്പിൽ കിരീടമുയർത്തിയ ഇന്ത്യൻ നായകൻ എംഎസ് ധോണി ഇപ്പോഴും ലോകകപ്പിൽ കളിച്ച താരമാണ് എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. നേരത്തെ തന്നെ ടെസ്റ്റിൽ നിന്ന് വിരമിച്ച ധോണി ലോകകപ്പ് കഴിഞ്ഞതോടെ വിരമിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്.

2015 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ക്ലാർക്കിന് ഒപ്പമായിരുന്നു. മെൽബണിൽ നടന്ന അന്നത്തെ ഫൈനലിൽ 7 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയൻ വിജയം. മക്കല്ലത്തിന്റെ മികവിലാണ് ന്യൂസിലാൻഡ് ഫൈനൽ വരെ എത്തിയതെങ്കിലും ഫൈനലിൽ മക്കല്ലം റണ്ണെടുക്കാതെ പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP