Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടൻ ദേവന്റെ ഭാര്യ സുമ അന്തരിച്ചു; പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഇന്ന് രണ്ട് മണിയോടെ തൃശൂർ മൈലിപാടത്തുള്ള വസതിയിൽ; അന്തരിച്ചത് മലയാളത്തിലെ ആദ്യകാല സംവിധായകനായ രാമു കാര്യാട്ടിന്റെ മകൾ

നടൻ ദേവന്റെ ഭാര്യ സുമ അന്തരിച്ചു; പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഇന്ന് രണ്ട് മണിയോടെ തൃശൂർ മൈലിപാടത്തുള്ള വസതിയിൽ; അന്തരിച്ചത് മലയാളത്തിലെ ആദ്യകാല സംവിധായകനായ രാമു കാര്യാട്ടിന്റെ മകൾ

തൃശൂർ: പ്രശസ്ത നടൻ ദേവന്റെ ഭാര്യയും, സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനത്തിനുശേഷം സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. പരസ്യസംവിധായകൻ സുധീർ കാര്യാട്ട് സഹോദരനാണ്.

രാമു കാര്യാട്ടിന്റെ അനന്തരവനായിരുന്നു ദേവൻ. ഈ ബന്ധമാണ് സുമയേയും ദേവനേയും അടുപ്പിച്ചത്. ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും തിരിക്കഥാകൃത്തുമായ രാമു കാര്യട്ടിന്റെ പാരമ്പര്യവുമായാണ് ദേവൻ സിനിമയിൽ സജീവമാകുന്നത്.

1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയുടെ പിന്തുണയാണ് ദേവനെ തെന്നിന്ത്യ മുഴുവൻ അറിയുന്ന നടനായി മാറ്റിയത്. പിന്നീട് രാഷ്ട്രീയത്തിലും സജീവമായി.

മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് രാമു കാര്യാട്ട്. രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരു പ്രാവശ്യം എംഎൽഎയുമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP