Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാമലകൾക്കപ്പുറ'ത്ത് നിന്ന് തുടങ്ങി സമാന്തരവഴികളിലൂടെ സഞ്ചരിച്ച് 'പേരറിയാത്തവരി'ലൂടെ 'ഓളി'ലേക്കൊരു സഞ്ചാരം; കോളേജ് പഠനകാലത്തേ ക്യാമറ കൈയിലെടുത്ത് കാഴ്ചകളുടെ ലോകത്തേക്ക്; സിനിമയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ ഓർമയായി; അന്ത്യം തലസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന്

'മാമലകൾക്കപ്പുറ'ത്ത് നിന്ന് തുടങ്ങി സമാന്തരവഴികളിലൂടെ സഞ്ചരിച്ച് 'പേരറിയാത്തവരി'ലൂടെ 'ഓളി'ലേക്കൊരു സഞ്ചാരം; കോളേജ് പഠനകാലത്തേ ക്യാമറ കൈയിലെടുത്ത് കാഴ്ചകളുടെ ലോകത്തേക്ക്; സിനിമയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ ഓർമയായി; അന്ത്യം തലസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തിൽ എഴുപത്തഞ്ചോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ദേശാടനം, കരുണം, നാലു പെണ്ണുങ്ങൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ കാൻ, ടൊറന്റോ, ഷിക്കാഗോ, റോട്ടർഡാം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്‌കാരം നേടി. ഷാജി എൻ.കരുൺ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം.

സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുൺ, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. സ്വാഭാവിക വെളിച്ചത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഛായാഗ്രഹണ ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം േനടി. ഇതു റെക്കോർഡാണ്. മങ്കട രവിവർമയും ഏഴു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്.

ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കാണ് സംസ്ഥാന പുരസ്‌കാരം നേടിയത്. അറുപത്തഞ്ചോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച് ബോളിവുഡിലുമെത്തി.

സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിക്കുന്നത്. ഷാജി.എൻ.കരുൺ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. പിന്നീട് ഷാജി എൻ കരുണിന്റെ കീഴിൽ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്‌ബർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. കളിയാട്ടം, ദേശാടനം, കരുണം, തീർത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകൾക്ക്, നാല് പെണ്ണുങ്ങൾ, ഗുൽമോഹർ, വിലാപങ്ങൾക്കപ്പുറം, പേരറിയാത്തവർ, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി എഴുപത്തഞ്ചോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

 പുനലൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്. സ്റ്റിൽ ഫൊട്ടോഗ്രഫറായിട്ടായിരുന്നു തുടക്കം. അലി അക്‌ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യ സ്വതന്ത്ര ചിത്രം. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത. മകൻ യദുകൃഷ്ണൻ. മകൾ നീരജ. മകൻ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP